സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യം; ലോകസഭാ സ്‌പീക്കർ പദവിയിലേക്ക് കടുത്ത മത്സരം, ഓം ബിർളയെ നേരിടാൻ കൊടിക്കുന്നിൽ സുരേഷ്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യം; ലോകസഭാ സ്‌പീക്കർ പദവിയിലേക്ക് കടുത്ത മത്സരം, ഓം ബിർളയെ നേരിടാൻ കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ലോകസഭ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ സ്ഥാനാർത്ഥിയാക്കുകയാണ് എൻഡിഎ.

കഴിഞ്ഞ ലോകസഭയിലും ബിജെപി അംഗമായ ഓം ബിർളയായിരുന്നു സ്‌പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.

അതേസമയം, കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോകസഭാ സ്‌പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങുകയാണ്. സ്‌പീക്കർ സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്.

നേരത്തെ സ്‌പീക്കർ സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത് തള്ളിയാണ് കൊടിക്കുന്നിൽ സുരേഷ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്,​ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്ജു എന്നിവർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായമായില്ല.

ഏറ്റവും സീനിയർ ആയ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിനെ ചൊല്ലി ഇന്ത്യ സഖ്യം പാനൽ അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു.

പ്രതിപക്ഷാംഗങ്ങൾ ഭരണഘടനയുടെ ചെറുപതിപ്പുമായി പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പ്രകടനമായാണ് എത്തിയത്. എട്ടുതവണ എം പിയായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ചാണ് ബി ജെ പി നേതാവും ഏഴ് തവണ അംഗവുമായ ഭർതൃഹരി മെഹ്‌താബിനെ പ്രോടേം സ്പീക്കർ ആക്കിയത്.