ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പില്‍ സമവായ നീക്കവുമായി കേന്ദ്ര സർക്കാർ ; ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നല്‍കിയേക്കുമെന്നും സൂചന ; എൻഡിഎ- ഡിഎംകെ സഖ്യമുണ്ടാക്കി പ്രതിപക്ഷ നീക്കങ്ങള്‍ക്ക് വിള്ളലുണ്ടാക്കാൻ ശ്രമം

Spread the love

സ്വന്തം ലേഖകൻ

ന്യൂ‍ഡല്‍ഹി: ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പില്‍ സമവായ നീക്കവുമായി കേന്ദ്ര സർക്കാർ. ഭരണകക്ഷി അംഗങ്ങള്‍ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തിയേക്കും.

സ്പീക്കർ തെരഞ്ഞെടുപ്പിന് മുന്നേ കേന്ദ്ര സർക്കാർ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി അഭ്യൂഹമുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസിനു പദവി നല്‍കാതെ ഡിഎംകെയ്ക്ക് നല്‍കുക വഴി പ്രതിപക്ഷ നീക്കങ്ങള്‍ക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കക്ഷി നിലയില്‍ പ്രതിപക്ഷ നിരയില്‍ 101 അംഗങ്ങളുമായി കോണ്‍ഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളില്‍ എസ്പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നിലാണ് ഡിഎംകെയുടെ കക്ഷിനില. ഡിഎംകെയ്ക്ക് 22 അംഗങ്ങളാണ് ലോക്സഭയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഡപ്യൂട്ടി സ്പീക്കർ പദം ഇക്കുറി തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നിര. ദുർബലമായ പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച രണ്ടാം മോദി സർക്കാർ കഴിഞ്ഞ 5 വർഷം ഡപ്യൂട്ടി സ്പീക്കറെ നിയമിച്ചിരുന്നില്ല. ഇക്കുറി കൂടുതല്‍ സീറ്റ് നേടി കരുത്ത് വർധിപ്പിച്ച പ്രതിപക്ഷം ഡപ്യൂട്ടി സ്പീക്കർ പദവിക്കായി ആവശ്യമുന്നയിക്കും. പ്രതിപക്ഷ അംഗത്തിന് ഡപ്യൂട്ടി സ്പീക്കർ പദം നല്‍കുന്നതാണു കീഴ്‌വഴക്കമെന്നും അതു പാലിക്കാൻ ഭരണപക്ഷം തയാറായില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.