നിയമസഭാ തെരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും; സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത് 354 പത്രികകൾ

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.

video
play-sharp-fill

അപര ഭീഷണി ഒഴിവാക്കാൻ എല്ലാ അടവുകളും പ്രയോഗിക്കുകയാണ് സ്ഥാനാർത്ഥികൾ. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്.

പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാർത്ഥികൾക്ക് ഇപ്പോഴും അപര ഭീഷണി തുടരുകയാണ്. ഇതിൽ ആരൊക്കെ പത്രിക പിൻവലിക്കും എന്നത് നാളെയാകും വ്യക്തമാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനായി പത്രിക കൊടുത്തത് തിരുവനന്തപുരം ഊഴമലയ്ക്കൽ നിന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാവ് ഡി സുരേന്ദ്രൻ നായരാണ്.

ഇത് കോൺഗ്രസ് അറിഞ്ഞുകൊണ്ടാണെന്നുള്ള ആക്ഷേപം കെ സുരേന്ദ്രൻ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ കോൺഗ്രസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇന്നലെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 354 പത്രികകൾ തള്ളിയിരുന്നു.