കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം, ആറിടത്ത് എല്‍ഡിഎഫ്; എന്‍ഡിഎ 2; മാറിമറിഞ്ഞ് ലീഡ് നില

Spread the love

സ്വന്തം ലേഖകൻ

വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. പന്ത്രണ്ട് ഇടത്ത് യുഡിഎഫ് മുന്നേറുമ്പോള്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് എന്‍ഡിഎ മുന്നേറ്റം

കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങല്‍,പത്തനംതിട്ട, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ.