play-sharp-fill
‘ ആറ് രൂപയുടെ കസേര മുതല്‍ 20,000 രൂപയുടെ  ലൗഡ് സ്പീക്കര്‍ വരെ’…! ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ റേറ്റ് ചാര്‍ട്ട് പുറത്ത്; ഇനങ്ങളും തുകയും അറിയാം

‘ ആറ് രൂപയുടെ കസേര മുതല്‍ 20,000 രൂപയുടെ ലൗഡ് സ്പീക്കര്‍ വരെ’…! ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ റേറ്റ് ചാര്‍ട്ട് പുറത്ത്; ഇനങ്ങളും തുകയും അറിയാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട് പുറത്തിറക്കി.

ഒരു ദിവസത്തേക്കുള്ള തുകയാണിത്. പ്രധാന ഇനങ്ങളും നിശ്ചയിച്ചിട്ടുള്ള തുകയും ചുവടെ.

കസേര ഒരെണ്ണം എട്ട് രൂപ, കൈയ്യില്ലാത്ത കസേര ഒരെണ്ണം ആറ് രൂപ, മേശ ഒരെണ്ണം 30 രൂപ, ട്യൂബ് ലൈറ്റ് ഒരെണ്ണം 25 രൂപ, സ്റ്റൂള്‍ ഒരെണ്ണം മൂന്ന് രൂപ, ടവര്‍ ലൈറ്റ് ഒരെണ്ണം 120 രൂപ, നെറ്റിപ്പട്ടം ഒരെണ്ണത്തിന് 600 രൂപ, സ്റ്റിക്കര്‍ പതിച്ച സാധാരണ കുട ഒരെണ്ണം 150 രൂപ, മുത്തുക്കുട 50 രൂപ എന്നിങ്ങനെ ചെറുതും വലുതുമായ 178 പ്രചാരണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലവിവര പട്ടികയാണ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ പ്രസിദ്ധീകരിച്ച കരട് ചാര്‍ട്ടിന്‍മേല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കൂടി പരിഗണിച്ച ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ദിനപത്രങ്ങള്‍, ടെലിവിഷന്‍ എന്നിവയില്‍ പരസ്യം നല്‍കുന്നതിനുള്ള റേറ്റ് ചാര്‍ട്ട് പ്രത്യേകമായി പ്രസിദ്ധീകരിക്കും.

തെരഞ്ഞെടുപ് പ്രചാരണ ഓഫീസ് ചതുരശ്ര അടി 20 രൂപ, പോളിംഗ് സ്റ്റേഷനടുത്ത് ബൂത്ത് കെട്ടാന്‍ 500 രൂപ, വാഹനങ്ങളിലെ സ്റ്റേജ് (ചെറുത്) ഒരു ദിവസം 3000 രൂപ, വാഹനങ്ങളിലെ സ്റ്റേജ് (വലുത്) ഒരു ദിവസം 5500 രൂപ, സ്റ്റേജ് പത്ത് പേര്‍ക്ക് 6500 രൂപ, 20 പേര്‍ക്ക് 8750 രൂപ, പോഡിയം ഒരു ദിവസം 275 രൂപ, ഓഡിയോ സോങ് റെക്കോര്‍ഡിംഗ് (സോളോ) പ്രൊഫഷണലായി കമ്ബോസ് ചെയ്തത് ഒരെണ്ണം 5000 രൂപ, മര ഫ്രെയിമിലുള്ള ബോര്‍ഡ് ചതുരശ്ര അടി മുപ്പത് രൂപ, ബലൂണ്‍ അലങ്കരിച്ച ഇലക്ഷന്‍ ആര്‍ച്ചുകള്‍ ഒന്നിന് മൂവായിരം രൂപ, മൊത്തം അലങ്കരിച്ച ജീപ്പ് നാലായിരത്തി അഞ്ഞൂറ് രൂപ.