
സ്വന്തം ലേഖകൻ
തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ വീണ്ടുംമത്സരിക്കണമെന്ന ആവശ്യത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി തുടങ്ങി. ആറും ഏഴും തവണ എംപിമാരായവർ കസേര ഒഴിയണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. ചാകും വരെ എംപിയും എംഎൽഎയും ആയിരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും സീറ്റ് മോഹികളായ നേതാക്കന്മാർ പറയുന്നു. ഇതോടെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക അടിയിൽ കലാശിക്കുമെന്നുറപ്പായി
കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ കണ്ണൂര്‍ സീറ്റിനായുള്ള പിടിവലിയും തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം പരിഗണിക്കണമെന്നും, മാവേലിക്കരയില്‍ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷും ലോക്സഭാ സീറ്റ് കുത്തകയാക്കിയെന്നാണ് വിമര്‍ശനം ഉയരുന്നുണ്ട്.
എന്നാൽ ശശി തരൂര്‍ മത്സരിക്കുന്നതിനോട് പാര്‍ട്ടിയില്‍ ആര്‍ക്കും എതിര്‍പ്പില്ല. ത്രികോണ മത്സരം നടക്കുന്ന സീറ്റ് നിലനിര്‍ത്തണമെങ്കില്‍ തരൂര്‍ തന്നെ വേണമെന്നതില്‍ പാർട്ടിയിൽ രണ്ടഭിപ്രായവുമില്ല.
അഞ്ചുതവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയും , ഒരുകുറി എംപിയുമായ അടൂര്‍ പ്രകാശിന് വീണ്ടും സീറ്റ് നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ ശക്തമായ എതിർപ്പുണ്ട് ആയതിനാൽ ആറ്റിങ്ങലിന് ഇത്തവണ ഒരു ഇളവ് ഉണ്ടാകാനിടയില്ല.