play-sharp-fill
ആലപ്പുഴയിൽ തുഴയെറിഞ്ഞ് കെ.സി. വേണുഗോപാൽ ; ഭൂരിപക്ഷം 25,000 കടന്നു

ആലപ്പുഴയിൽ തുഴയെറിഞ്ഞ് കെ.സി. വേണുഗോപാൽ ; ഭൂരിപക്ഷം 25,000 കടന്നു

സ്വന്തം ലേഖകൻ

ആലപ്പുഴ: എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർ‌ഥി കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 25,000 കടന്നു.


രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഒരുഘട്ടത്തിൽ ഭൂരിപക്ഷം 300 വോട്ടുകളോളം ഉയർത്തിയെങ്കിലും ഒരുഘട്ടത്തിൽ താഴേക്ക് പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യസഭയിൽ എംപിയായിരിക്കെയാണ് കെ.സി. വേണുഗോപാൽ ലോക്സഭയിൽ മത്സരിക്കാനിറങ്ങിയത്. ലോക്സഭയിലേക്കു ജയിക്കുന്നതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി ഒഴിയേണ്ടി വരും.

കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം ആലപ്പുഴയിലെ മത്സരം അഭിമാനപോരാട്ടമായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് വേണുഗോപാൽ ആലപ്പുഴ പിടിക്കാനിങ്ങിയത്.