ഇത് ചന്ദ്രയുടെ സ്നേഹം; ലോകയുടെ സിനിമയുടെ വിജയത്തിന് പിന്നാലെ ഛായാഗ്രാഹകന് 9 ലക്ഷത്തിലേറെ വിലയുള്ള വാച്ച് സമ്മാനിച്ച് കല്യാണി

Spread the love

തിരുവനന്തപുരം: ലോക ചാപ്റ്റര്‍ 1: ചന്ദ്ര എന്ന ചിത്രത്തിന്റെ വമ്പൻ ഹിറ്റിന് പിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദര്‍ശന്‍.

ഇന്‍സ്റ്റഗ്രാമില്‍ കല്യാണിക്ക് നന്ദിയറിയിച്ചുകൊണ്ട് ഒരു പോസ്റ്റും നിമിഷ് രവി പങ്കുവെച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്‌കതയാണ്, വളരെയധികം നന്ദി, ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു.

മറ്റെന്തിനേക്കാളും ഉപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്‌പ്പോഴും നല്ല കാര്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓര്‍മ്മിപ്പിക്കും. ഈ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളും അതിനുള്ള ഒരു ഓര്‍മപ്പെടുത്തലാണ്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണ്, ഒരുപാട് സ്‌നേഹം’, നിമിഷ് രവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തിയ ടൊവിനോ ഈ പോസ്റ്റിന് കീഴില്‍ ഹാര്‍ട്ട് ഇമോജികള്‍ പങ്കുവെച്ചിട്ടുണ്ട്. ‘നീയാണ് മികച്ചത്’ എന്ന കമന്റുമായി കല്യാണി പ്രിയദര്‍ശനും എത്തിയിട്ടുണ്ട്.

സ്വിസ് കമ്പനിയായ ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര്‍ 57 എന്ന മോഡല്‍ അത്യാഡംബര വാച്ചാണ് കല്യാണി സമ്മാനമായി നല്‍കിയിരിക്കുന്നത്. 40.5 എംഎം ഡയലും ലെതര്‍ സ്ട്രാപ്പുമാണ് ഇതിന്റെ സവിശേഷത.