ലോകകേരള സഭയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല.

ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നതെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് അറിയിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന് അകത്തും പുറത്തും നിന്ന് അഞ്ഞൂറോളം ഡെലിഗേറ്റുകള്‍ ലോക കേരളസഭയില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം ലോക കേരളസഭയില്‍ യു.ഡി.എഫ് പ്രതിനിധികളും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പ്രവാസ് പ്രതിനിധികളെ വിലക്കില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.