
ചെന്നൈ: നായകനായി പ്രേക്ഷകരെ ഞെട്ടിക്കാൻ ലോകേഷ് കനകരാജ്.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ചിത്രത്തിലൂടെയാണ് താൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തി. ബിഗ് സ്ക്രീനിലേക്ക് ലോകേഷിന്റെ എൻട്രിക്കായി ഏറെ ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.
റോക്കി, സാനി കായിദം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. ധനുഷ് അഭിനയിക്കുന്ന ഇളയരാജയുടെ ബിയോപിക് ഇദ്ദേഹമാണ് ഒരുക്കുന്നത്. സിനിമകളെക്കുറിച്ചും സാഹിത്യകൃതികളെ കുറിച്ചും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് താനും അരുണ്‍ മാതേശ്വരനും സുഹൃത്തുക്കളായതെന്ന് ലോകേഷ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘റാം സാറിന്റെ പിറന്നാള്‍ പാർട്ടിക്കിടെയാണ് എന്നോട് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്. എനിക്ക് താല്പര്യമുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ഒരു ആക്ഷൻ സിനിമ പരീക്ഷിച്ചു നോക്കാൻ ആഗ്രഹമുണ്ട്. അപ്പോഴാണ് അദ്ദേഹം ധനുഷ് സാറിനൊപ്പം ഇളയരാജ സാറിന്റെ ബയോപിക്കിന്‍റെ വര്‍ക്കുകളിലായിരുന്നു. ചില കാരണങ്ങളാല്‍ ആ പ്രോജക്റ്റ് വൈകുന്നുണ്ടായിരുന്നു.