ലോകത്തെ തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന നിധിയുള്ള ഇന്ത്യയിലെ ഗുഹ : പക്ഷേ മന്ത്രപ്പൂട്ടിന്റെ പാസ് വേഡ് ഇതുവരെ കണ്ടെത്തിയിട്ടില്ല : ഗുഹയുടെ വാതിൽ പോലും കണ്ടെത്താൻ കഴിയാത്ത അത്ഭുതം.

Spread the love

രാജ്ഗിർ:ലോകത്തെ തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്രയും ഭീമമായ നിധി നിക്ഷേപം ഒളിപ്പിച്ചു വച്ചിട്ടുള്ള ഒരു ഗുഹയുണ്ട്. മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ.
ബീഹാറിലെ രാജ്ഗിറിലാണ് മനുഷ്യനിര്‍മിതമായ അദ്ഭുതഗുഹകള്‍ ഉള്ളത്.

‘സോന്‍ ഭണ്ഡാര്‍’ എന്നാണ് ഈ ഗുഹകള്‍ അറിയപ്പെടുന്നത്. സ്വര്‍ണ്ണഭണ്ഡാരം എന്നാണ് ഈ പേരിനര്‍ത്ഥം. രണ്ടു ഗുഹകള്‍ ഇവിടെ കാണാം.പ്രധാന ഗുഹ ചതുരാകൃതിയിലുള്ളതാണ്,

കോണ്‍ ആകൃതിയിലുള്ള മേല്‍ക്കൂര ഇരുവശത്ത് നിന്നും ചെരിഞ്ഞു മുകളിലേക്ക് കയറി ഒരു പോയിന്‍റില്‍ സംഗമിക്കുന്നു. എഡി 3-4 നൂറ്റാണ്ടുകളില്‍ എപ്പോഴൊ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹ വൈഭർ കുന്നുകളിലെ രണ്ടു വലിയ പാറകള്‍ തുരന്നാണത്രെ നിര്‍മ്മിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഗുഹ ഒരു വലിയ പാറയുടെ ഭാഗമാണെന്നു പറയുന്നവരും ഉണ്ട്.മൗര്യന്മാരുടേതിനു സമാനമായി പോളിഷ് ചെയ്ത നിലയിലാണ് സോൻ ഭണ്ഡാർ ഗുഹ. 1500 വർഷം മുൻപ് ഇത് എങ്ങനെ സാധിച്ചു എന്നത് ഇന്നും അദ്ഭുതം. അതിനാല്‍ത്തന്നെ സോൻ ഭണ്ഡാർ ഗുഹകളുടെ പഴക്കം ഇനിയുമേറെയെന്നു കരുതുന്ന ചരിത്രഗവേഷകരുമുണ്ട്.

ചരിത്രത്തിലെ വ്യത്യസ്ത രാജവംശങ്ങളുടെ പല അടയാളങ്ങളും ഈ ഗുഹകളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജൈന മതവിഭാഗക്കാരുടെ ആരാധാന കേന്ദ്രമാണ് ഈ ഗുഹയെന്ന വാദത്തിലാണ് കൂടുതല്‍ ആളുകളും പിന്തുണയ്ക്കുന്നത്.

ഗുപ്ത ഭാഷയില്‍ ഗുഹയുടെ കവാടത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ലിഖിതങ്ങളില്‍ വൈരവേദ എന്ന മുനിയാണത്രെ ഈ ഗുഹ നിര്‍മ്മിച്ചത്. മാത്രമല്ല, ഇവിടെ കാണുന്ന വിഷ്ണു രൂപങ്ങള്‍ ഗുഹയ്ക്ക് ജൈനമതവിശ്വാസവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുയും ചെയ്യുന്നു.മഗധയിലെ രാജാവായിരുന്ന ബിംബിസാരന്‍ അതീവ ധനവാനായിരുന്നു.

എന്നാല്‍ ബുദ്ധമതത്തില്‍ ആകൃഷ്ടനായതോടെ പണത്തിലും പ്രതാപത്തിലുമൊന്നും അദ്ദേഹത്തിനു താല്‍പര്യം ഇല്ലാതായി. ധാരാളം സ്വത്തുക്കള്‍ അദ്ദേഹം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തു. ഇതില്‍ അസന്തുഷ്ടനായിരുന്ന മകന്‍ അജാതശത്രു, ബിംബിസാരനെതിരെ കരുനീക്കങ്ങള്‍ ആരംഭിച്ചു.

പിതാവിനെതിരെ മകന്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ മനസ്സിലാക്കിയ ബിംബിസാരന്‍റെ ഭാര്യ സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിനായി ജൈനമുനിയായിരുന്ന വൈരദേവനെ ഏല്‍പ്പിച്ചു. അദ്ദേഹമാണത്രേ സ്വത്തുക്കളെല്ലാം ഈ ഗുഹയില്‍ കൊണ്ടുവന്ന് ഒളിപ്പിച്ചത്. മറ്റാരും ഇത് കവരാതിരിക്കാനായി സ്വത്തുക്കള്‍ ഒളിപ്പിച്ച നിലവറകള്‍ അദ്ദേഹം മന്ത്രപ്പൂട്ടിട്ട് പൂട്ടി എന്നാണു കഥ.

ഗുഹയുടെ എതിർവശത്തായി സപ്തപാമി എന്ന മറ്റൊരു മലനിരകളുണ്ട്. അവിടെനിന്ന് സോൻ ഭണ്ഡാറിലേക്കു നീളനൊരു തുരങ്കമുണ്ടെന്നാണു ചരിത്രകാരന്മാർ പറയുന്നത്. ഒരു രാജാവിന്റെ അളവില്ലാത്ത സ്വത്തുക്കളിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗുഹയാണിത് . സ്വര്‍ണ്ണവും രത്നങ്ങളും ഒക്കെയുണ്ട് ഈ ഗുഹയില്‍ . ഇനി ഒരു ചോദ്യം വരാം എങ്കില്‍ പിന്നെ അത് ആർക്കെങ്കിലും സ്വന്തമാക്കി കൂടെയെന്ന് ,.പക്ഷെ അതിന് ഒരു ചെറിയ പ്രശ്നമുണ്ട് .

കാരണം അതിന്റെ വാതില്‍ എവിടെയാണെന്നു അത് എങ്ങനെ തുറക്കണമെന്നോ ആര്‍ക്കുമറിയില്ല. സത്യമാണ് നൂറ്റാണ്ടുകളായി ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. തന്ത്രവിദ്യയാല്‍ തീർത്ത വാതിലായതിനാല്‍ നിധിയുടെ സ്ഥാനമോ വാതില്‍ എവിടെയാണെന്നതോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആർക്കും കണ്ടുപിടിക്കാനുമായിട്ടില്ല.

ഗുഹയ്ക്കുള്ളില്‍ എഴുതി വെച്ചിട്ടുള്ള പുരാതനമായ ഒരു ശിലാലിഖിതം വായിക്കാന്‍ പറ്റിയാല്‍ നിധിനിക്ഷേപമുള്ള നിലവറകള്‍ താനേ തുറന്നുവരും എന്നാണു വിശ്വാസം. ഭാരതത്തില്‍ പ്രാചീന കാലത്തു നിലനിന്നിരുന്ന നിഗൂഢ ഭാഷകളിലൊന്നാണിത്. ഇന്ത്യയുടെ പല ഭാഗത്തും ഇതു കണ്ടെത്തിയിട്ടുണ്ട്.

മന്ത്രപ്പൂട്ടിട്ട് വൈരദേവ മുനി സൂക്ഷിച്ച നിലവറയുടെ വാതില്‍ തുറക്കാനുള്ള ‘പാസ്‌‍വേഡ്’ ആണത്രേ അത്. അതു ചൊല്ലിയാല്‍ നിലവറ തനിയെ തുറക്കുമെന്നാണ് വിശ്വാസം. ശംഖ ലിപിയിലുള്ള ഈ ലിഖിതം വായിക്കാന്‍ ഗവേഷകര്‍ക്ക് പോലും ഇന്നും കഴിഞ്ഞിട്ടില്ല.ഇവിടെ എത്തുന്നവര്‍ പോലും അത് വായിക്കുവാനുള്ള ഒരു ശ്രമം നടത്തുന്നു.

ഇവിടുത്തെ നിധിയെക്കുറിച്ചറിഞ്ഞ് എങ്ങനെയെങ്കിലും അത് കരസ്ഥമാക്കാനെത്തി ബ്രിട്ടീഷുകാരുടെ ഒരു കഥ ഇവിടെ പ്രചാരത്തിലുണ്ട്. പീരങ്കി ഉപയോഗിച്ച്‌ പാറക്കല്ലുകള്‍ പൊട്ടിച്ച്‌ നിധി കരസ്ഥമാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഗുഹയ്ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അവരുടെ പീരങ്കിക്കുമായില്ല. ഇതിന്‍റെ അടയാളങ്ങള്‍ ഇന്നും ഗുഹയുടെ ചുവരില്‍ കാണാം.