video
play-sharp-fill

ലോകത്തെ ഏറ്റവും മികച്ച സ്കോച്ച്‌ വിസ്‌കി നിർമ്മിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ്: കൂടാതെ പോളണ്ടില്‍ നിന്നുള്ള സിംഗിള്‍ എസ്‌റ്റേറ്റ് വോഡ്‌കയും ഇവരുടെ കമ്പനിയടേതാണ്: ഇതാണ് ആ താരം

ലോകത്തെ ഏറ്റവും മികച്ച സ്കോച്ച്‌ വിസ്‌കി നിർമ്മിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ്: കൂടാതെ പോളണ്ടില്‍ നിന്നുള്ള സിംഗിള്‍ എസ്‌റ്റേറ്റ് വോഡ്‌കയും ഇവരുടെ കമ്പനിയടേതാണ്: ഇതാണ് ആ താരം

Spread the love

ഡൽഹി;ലോകത്തെ ഏറ്റവും മികച്ച സ്കോച്ച്‌ വിസ്‌കി നിർമ്മിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ്. അദ്ദേഹവും മകനും നേതൃത്വം നല്‍കുന്ന കമ്പനിയുടേതാണ് ലിറ്ററിന് 6300 രൂപ വിലവരുന്ന സിംഗിള്‍ മാള്‍ട്ട് ഐറ്റം.

ഇനി ആരാണ് ആ സുപ്പർ താരമെന്ന് പറയാം. ഇന്ത്യയില്‍ സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ ടാക്സ് അടയ്‌ക്കുന്ന ദി വണ്‍ ആന്റ് ഓണ്‍ലി ഷാരൂഖ് ഖാൻ. ഷാരൂഖ്, മകൻ അര്യൻ ഖാൻ, ലേട്ടി ബ്ളാഗോവ, ബണ്ടി സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ളാബ് വെഞ്ച്വേഴ്‌സ് ആണ് ‘ഡ്യാവോള്‍ ഇൻസെപ്‌ഷൻ’ എന്ന ബ്രാൻഡില്‍ സിംഗിള്‍ മാള്‍ട്ട് സ്കോച്ച്‌ പുറത്തിറക്കുന്നത്.

അടുത്തിടെ നടന്ന ന്യൂയോർക്ക് വേള്‍ഡ് സ്പിരിറ്റ്‌സ് കോംപറ്റീഷനില്‍ (എൻ.വൈ.ഡബ്ല്യു.എസ്.സി) ഡ്യാവോള്‍ ഇൻസെപ്‌ഷന് ബെസ്‌റ്റ് ഓവറോള്‍ സ്കോച്ച്‌, ബെസ്‌റ്റ് ഓഫ് ക്ളാസ് ബ്ളെൻഡഡ് മാള്‍ട്ട് സ്കോച്ച്‌ വിസ്‌കി എന്നീ അവാർഡുകള്‍ ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്‌ദ്ധരായ പാനലാണ് വേള്‍ഡ് സ്പിരിറ്റ്‌സ് കോംപറ്റീഷനില്‍ ഭാഗമാകുന്നത്. ക്വാളിറ്റി, ക്രാഫ്‌റ്റ്‌സ്‌മാൻ ഷിപ്പ് എന്നിവയാണ് പ്രധാനമായും ഇവർ മാനദണ്ഡമാക്കുന്നത്. സ്പിരിറ്റ് നിർമ്മാണ ലോകത്തെ സംബന്ധിച്ചിടത്തോളം എൻ.വൈ.ഡബ്ല്യു.എസ്.സിയില്‍ അവാർഡ് ലഭിക്കുക എന്നത് വളരെ അഭിമാനകരമായ നേട്ടമാണ്.

‘ ഇൻസെപ്‌ഷൻ’ വേരിയന്റ് കൂടാതെ പോളണ്ടില്‍ നിന്നുള്ള സിംഗിള്‍ എസ്‌റ്റേറ്റ് വോഡ്‌ക, സ്കോച്ച്‌ വിസ്‌കി (ബ്ളെൻഡഡ്) വോർട്ടക്‌സ് എന്നിവയും വിപണയില്‍ എത്തിക്കുന്നുണ്ട്. ഈ ബ്രാൻഡുകളും നിരവധി അവാർഡുകള്‍ നേടിയതാണ്