
ഡൽഹി: ലോകമെമ്പാടുമുള്ള നിയമ നിർവഹണ ഏജൻസികള്‍, നയരൂപകർത്താക്കള്‍, സുരക്ഷാവിദഗ്ധർ എന്നിവരൊന്നിക്കുന്ന ലോക പോലീസ് ഉച്ചകോടി ദുബായില്‍ തുടങ്ങി.
പോലീസിന്റെ ഭാവി വിഭാവനംചെയ്യുക’ എന്ന പ്രമേയത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്.
300-ലേറെ പ്രഭാഷകരും വിദഗ്ധരും ത്രിദിന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള സുരക്ഷാവെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിലും നൂതന സാങ്കേതിക വിദ്യകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കാണുന്നതിനും ഉച്ചകോടി നിർണായകമാകും. സൈബർ സുരക്ഷ, കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള പോരാട്ടം, പോലീസ്
പ്രവർത്തനങ്ങളിലെ നിർമിതബുദ്ധിയുടെ പങ്ക്, സാമൂഹികസുരക്ഷ, നിലവിലെ സുരക്ഷാഭീഷണികള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചർച്ചയാകും.