ലോക കുടിയൻമാരുടെ കണക്ക് പുറത്ത്: മുന്തിയ മദ്യവും വില കുറഞ്ഞ മദ്യവും ഉപയോഗിക്കുന്നവരുണ്ട്: അതു പോലെ ലോക കഞ്ചാവ് വലിക്കാരുടെ വിവരവും ഇതാ
ഡൽഹി: സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യപിക്കും. ചിലർ ലഹരിക്കുവേണ്ടി കയ്യില്‍ കിട്ടുന്ന എന്തും കുടിക്കുമെങ്കില്‍ മറ്റുചിലർ വിലകൂടിയ മുന്തിയ ഐറ്റങ്ങള്‍ മാത്രമേ അകത്താക്കൂ.
ഓണം, ക്രിസ്മസ്, ന്യൂ ഇയർ പോലുള്ള വിശേഷ ദിവസങ്ങളില്‍ കോടികളുടെ മദ്യമാണ് മലയാളികള്‍ കുടിച്ചുതീർക്കുന്നത്. എന്നാല്‍ പുറത്തുവന്ന ആദ്യത്തെ പതിനഞ്ച് സ്ഥാനങ്ങളിലും ഇന്ത്യയില്ല എന്നത് ഏറെ ആശ്വാസകരമാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നവർ ആരെന്ന് അറിയാമോ? റൊമാനിയയ്ക്കാണ് ആ പദവി. അടുത്തിടെ പുറത്തുവന്ന കണക്കനുസരിച്ച് ഒരു റെമാനിയക്കാരൻ ഒരു വർഷം കുറഞ്ഞത് 27.3 ലിറ്റർ മദ്യമാണ് അകത്താക്കുന്നത്. ജനസംഖ്യയുടെ ശരാശരി കണക്കാക്കുകയാണെങ്കില്‍ 16.99 ലിറ്റർ. 19.12 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്ത് പുരുഷന്മാർ തന്നെയാണ് മദ്യപാനത്തില്‍ മുന്നില്‍ . സ്ത്രീകളും പിന്നിലല്ല.
മദ്യപാനികളുടെ എണ്ണത്തിലെ റെക്കാഡ് ഏറെനാള്‍ കൈവശം വച്ചിരുന്ന ജോർജിയ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. മുൻ സോവിയറ്റ് റിപ്പബ്ലിക്കായ ജോർജിയക്കാർ കടുത്ത ശൈത്യം ഉള്‍പ്പെടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ് കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത്. ഒരാള്‍ ഒരുവർഷം 14.33 ലിറ്റർ മദ്യമാണ് കുടിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെക്ക് റിപ്പബ്ലിക്ക്, ലാത്‌വിയ, ജർമനി എന്നീ രാജ്യങ്ങളാണ് തുടർന്ന് അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. ദരിദ്രരാജ്യമായ ഉഗാണ്ടയാണ് ആറാം സ്ഥാനത്ത്. ഈ രാജ്യത്തെ പ്രതിശീർഷ മദ്യ ഉപയോഗം 12.21 ലിറ്റർ മദ്യമാണ്. എന്നാല്‍ ഒരു ഉഗാണ്ടക്കാരൻ ഒരുവർഷം ശരാശരി 19.93 ലിറ്റർ മദ്യമാണ് അകത്താക്കുന്നത്. കടുത്ത ദാരിദ്ര്യമായതിനാല്‍ തീരെ
വിലകുറഞ്ഞ മദ്യമാണ് കൂടുതല്‍പ്പേരും കുടിക്കുന്നത്. രാജ്യത്തിന്റെ ദരിദ്രാവസ്ഥയുടെ പ്രധാന കാരണവും മദ്യപാനം തന്നെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മദ്യഉപയോഗത്തിന്റെ കാര്യത്തില്‍ സ്ത്രീകളും പിന്നിലല്ല. വർഷം ഒരു സ്ത്രീ 4.88 ലിറ്റർ മദ്യമാണ് ഉപയോഗിക്കുന്നത്. മതിയായ ആഹാരം പോലും കഴിക്കാതെയാണ് ഇവർ മദ്യപിക്കുന്നത്. പട്ടികയില്‍ ഉള്ള ഏക ദരിദ്രരാജ്യവും ഉഗാണ്ടയാണ്.
അതേസമയം, അമേരിക്കയില്‍ ദിവസവും മദ്യപിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് നിത്യവും കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണമെന്നുള്ള റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. നാഷണല്‍ സർവേ ഓണ്‍ ഡ്രഗ് യൂസ് ആൻഡ് ഹെല്‍ത്ത് നാലുപതിറ്റാണ്ടായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതായിരുന്നു റിപ്പോർട്ട്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയതോടെയാണ് ഉപഭോഗം കൂടിയത്