
മലയാള സിനിമാ ചരിത്രത്തിൽ തന്നെ വമ്പൻ ഹിറ്റായി മാറിയ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക’യുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
ഈ കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ചിത്രത്തിൻ്റെ ഒടിടി റിലീസ് ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബർ 31 മുതാലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
കല്യാണി പ്രിയദർശനൊപ്പം, നസ്ലെൻ, ചന്ദു സലിംകുമാർ, അരുണ്‍ കുര്യൻ, സാൻഡി, തുടങ്ങിയവരും, കാമിയോ വേഷത്തില്‍ ടൊവിനോ തോമസ്, ദുല്‍ഖർ സല്മാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഫിലിം ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ചാപ്റ്റർ 1 ചന്ദ്ര. ടൊവിനോ തോമസ് ചാത്തനായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. മലയാളിത്തിലെ ആദ്യ 300 കോടി ചിത്രമാണ് ലോക.

Whatsapp Group 1 | Whatsapp Group 2 |Telegram Group


