എല്ലാവരും പറയുന്നതുപോലെ ഒരു വൗ എലമെന്റ് ഒന്നുമില്ല; മാര്‍വലുമായിട്ടൊന്നും ഈ സിനിമയെ താരതമ്യം ചെയ്യാന്‍ പറ്റില്ല; ലോക സിനിമയെ കുറിച്ച്‌ നടി ശാന്തി കൃഷ്ണ

Spread the love

ഓണം റിലീസായി എത്തിയ ലോക ചാപ്റ്റർ വണ്‍ – ചന്ദ്ര റെക്കാഡ് കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ്. ദുല്‍ഖർ സല്‍മാന്റെ വെഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദർശൻ, നസ്‌ലെൻ, ചന്തു സലിംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ശാന്തി കൃഷ്ണ.

video
play-sharp-fill

ലോക സിനിമ കണ്ടെന്നും എല്ലാവരും പറയുന്നതു പോലെ ഒരു വൗ എലമെന്റ് ഒന്നും എനിക്ക് തോന്നിയില്ലെന്നും താരം ഒരു എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞു. പക്ഷേ സിനിമ ഓക്കെയായിരുന്നുവെന്നും രണ്ടാം പകുതി എനിക്ക് കുറച്ച് സ്ലോ ആയി ഫീല്‍ ചെയ്തുവെന്നും നടി വ്യക്തമാക്കി.

സിനിമ ഇഷ്ടപ്പെട്ടു, അല്ലാതെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ എനിക്ക് പറ്റുന്നില്ല. മാര്‍വലുമായിട്ടൊന്നും ഈ സിനിമയെ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ച്ചു. എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സാണ്. ആ കുട്ടി അടിപൊളിയായിരുന്നുവെന്നും താരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group