
ഗാന്ധിനഗർ: ലോകഅവയവദാനത്തിൻ്റെ ഭാഗമായികോട്ടയം മെഡിക്കൽ കോളജിൽ അവയവദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും സംവാദവും സംഘടിപ്പിക്കും. ജനങ്ങളിൽ അവയവദാനത്തിൻ്റെ പ്രാധാന്യവും അവബോധവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരി പാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
ആഗസ്റ്റ് 13ന് രാവിലെ 9. 30 ന് മെഡിക്കൽ കോളേജ് പിജിആർ ഹാളിൽ നടക്കുന്ന ദിനാചരണം
ജില്ലാ കളക്ടർ ജോൺ സി സാമുവൽ ഐ എ എസ് ഉദ്ഘാടനം ചെയ്യും.കോളജ് പ്രിൻസിപ്പൾ ഡോ വർഗ്ഗീസ് പുന്നൂസ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളേജ് നെഫ്രോളജി മേധാവി,ഡോ സെബാസ്റ്റ്യൻ എബ്രഹാം വിഷയാവതരണം നടത്തും.
ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡപ്യൂട്ടിസൂപ്രണ്ട് ഡോ രതീഷ്കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ സൈറുഫിലിപ്പ്,ഗവ:നേഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് മിനിജോസഫ്, ചീഫ് നേഴ്സിംഗ് ഓഫീസർ ഇ സി ശാന്തമ്മ
എന്നിവർ സംസാരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നേത്രരോഗം,അനസ്തേഷ്യ യൂറോളജി,ഉദരരോഗം,ഉദരരോഗശസ്ത്രക്രീയാ,
ഹൃദ്രോഗം,ഹൃദയശസ്ത്രക്രീയ ,നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ മേധാവികളെ ആദരിക്കും.
ഉച്ചയ്ക്ക് ശേഷം
അവയവദാനവുംആനുകാലികപ്രതിസന്ധികളും എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കും.
ഡോ സജീവ്കുമാർ കെ എസ് , ഡോ വി. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ,
ട്രാൻസ്പ്ലാൻ്റ് കോഡിനേറ്റർമാരായ ജിമ്മി ജോർജ്ജ്, നീതു പി തോമസ് എന്നിവർ മോഡറേറ്റർ ആയിരിക്കും
മെഡിക്കൽകോളജ് ആശുപത്രിയിലെ ക്ലിനിക്കൽനേഴ്സിംഗ് എജ്യുക്കേഷൻ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെ എസ് ഒ റ്റി.റ്റി ഒ,ഡി പി എം ഒ റ്റി പി, മെഡിക്കൽ വിദ്യാർത്ഥി യൂണിയൻ,ഗവ: നേഴ്സിംഗ് കോളേജ് എന്നിവർ സംയുക്തമായാണ് ദിനാചരണ പരിപാടി നടത്തുന്നത്