ബുക്ക് മൈ ഷോ ടിക്കറ്റ് വില്‍പ്പനയിലും ലോകക്ക് ഓള്‍ ടൈം റെക്കോര്‍ഡ്; 18 ദിവസങ്ങള്‍ കൊണ്ട് വിറ്റഴിച്ചത് 4.52 മില്യണ്‍ ടിക്കറ്റുകള്‍

Spread the love

ബുക്ക് മൈ ഷോയിലും റെക്കോർഡ് തകർത്ത് ‘ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര’. 18 ദിവസങ്ങള്‍ കൊണ്ട് 4.52 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിച്ചാണ് ‘ലോക’ ആള്‍ ടൈം റെക്കോർഡ് നേടിയത്.ബുക്ക് മൈ ഷോ വഴി ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വില്‍പന ആണിത്.

4.51 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ എന്ന ചിത്രത്തിൻ്റെ റെക്കോർഡ് മറികടന്നാണ് ‘ലോക’ ഈ നേട്ടം സ്വന്തമാക്കിയത്. ബോക്സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു ചിത്രം 250 കോടി ആഗോള കലക്ഷനിലേക്കാണ് കുതിക്കുന്നത്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കുന്നത്.

മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ ആണ് നേടുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.പാൻ ഇന്ത്യ തലത്തിലാണ് ചിത്രം വമ്ബൻ വിജയം നേടുന്നത്. കേരളത്തിന് പുറത്തും വിജയം തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കലക്ഷനുമാണ് നേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group