
ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പർ ഹീറോ ചിത്രമാണ് ലോക.സിനിമയിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകയിലെ ഓരോ കഥാപാത്രവും ഒന്നിന് ഒന്ന് മികച്ചു നില്‍ക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ സിനിമയ്ക്കൊപ്പം ട്രെൻഡിങ് ആകുകയാണ് ചന്ദ്രയ്ക്ക് സൂപ്പർ പവർ ലഭിച്ച ഗുഹയും.
പയ്യാവൂർ കുഞ്ഞിപ്പറമ്പിൽ ആണ് ഈ ഗുഹ ഉള്ളത്. അവിടെ പി ഉമ്മർ എന്ന ആളുടെ സ്ഥലത്തുള്ള ഈ ഗുഹയ്ക്ക് ഏകദേശം 500 മീറ്റർ നീളമുണ്ട്. ശരാശരി അഞ്ചുമുതല്‍ 15 മീറ്റർ വരെ ഉയരമുണ്ട്. വീതി ഏകദേശം 10 മീറ്റർ. വിനോദ സഞ്ചാരികള്‍ ഒന്നും തന്നെ അധികം എത്തിപ്പെടാത്ത ഗുഹയാണിത്. ഇരുട്ട് മൂടിയ ഗുഹയില്‍ ഏകദേശം 150 മീറ്റർ ഉള്ളിലേക്ക് നടന്നാല്‍ മുകളില്‍ ഒരു വലിയ ദ്വാരം കാണാം. അതില്‍നിന്ന് പ്രകാശം ഉള്ളിലേക്ക് പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത.
ലോകയ്ക്ക് മുന്നേ കുമാരി എന്ന സിനിമയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന് ശേഷം ഒരുപാട് വിനോദ സഞ്ചാരികൾ ഗുഹകാനാൻ എത്തുന്നുണ്ടെങ്കിലും ഇപ്പോൾ ഗുഹയിലേക്ക് പ്രവേശനം ഇല്ല. കനത്ത മഴയില്‍ ഗുഹയുടെ പ്രവേശനകവാടത്തിലെ മണ്ണിടിഞ്ഞതാണ് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്ബൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്.