
കൊച്ചി: കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ലോക: ചാപ് റ്റർ വൺ- ചന്ദ്രയിലെ വിവാദ പരാമർശം നീക്കം ചെയ്യുമെന്ന് നിർമാതാക്കളായ വേഫേറർ ഫിലിംസ്. സോഷ്യൽ മീഡിയയിലൂടെയാണ് നിർമാതാക്കളുടെ പ്രതികരണം. കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ നിർമാതാക്കൾ ഖേദം പ്രകടിപ്പിച്ചു.
“ഞങ്ങളുടെ ലോക: ചാപ്റ്റർ വൺ- ചന്ദ്ര’ എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗ് കർണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടു. വേഫെറർ ഫിലിംസ് മനുഷ്യർക്കാണ് പരി ഗണന നൽകുന്നത്. വീഴ്‌ചയിൽ ഞങ്ങൾ ഖേദം അറിയിക്കുന്നു. ഞങ്ങൾ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രസ്‌തുത ഡയലോഗ് എത്രയും വേഗം നീക്കംചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്ന് ” അറിയിക്കുന്നതായും വേഫേറർ ഫിലിംസ് പ്രസ്‌താവനയിൽ പറയുന്നു. ബംഗളൂരുവിനെ പാർട്ടിയുടേയും മയക്കുമരുന്നിൻ്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെ ‘ലോക’യ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.