
പ്രവാസി മലയാളികള്‍ക്ക് ഗുണമൊന്നും ചെയ്യാത്ത ലോക കേരളസഭ…! പ്രമേയങ്ങള്‍ പാസാക്കി പിരിയുന്ന പതിവ് മാമാങ്കത്തിന് അനുവദിച്ചത് രണ്ട് കോടി രൂപ; നടപടി ദൈനംദിന പ്രവർത്തനങ്ങള്‍ക്കു പോലും പണം കണ്ടെത്താനാവാതെ സർക്കാർ നട്ടം തിരിയുന്നതിനിടെ; ധവളപത്രം ഇറക്കണം എന്ന് കെപിസിസിയുടെ പ്രവാസി സംഘടന
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യാത്ത ലോക കേരളസഭ എന്ന മാമാങ്കത്തിന് സർക്കാർ രണ്ട് കോടി അനുവദിച്ചു.
ജൂണ്‍ 13 മുതല്‍ 15 വരെയാണ് നാലാമത് ലോക കേരള സഭ നടക്കുന്നത്. എല്ലാ തവണത്തേയും പോലെ ഇപ്രാവശ്യവും കുറെ പ്രമേയങ്ങള്‍ പാസാക്കി പിരിയും എന്നതല്ലാതെ സംസ്ഥാനത്തിനോ പ്രവാസികള്‍ക്കോ യാതൊരു പ്രയോജനവും കൈവരിക്കാനാവാത്ത ഉല്ലാസമേള മാത്രമായിട്ടാണ് ഈ സമ്മേളനത്തെ പ്രവാസ ലോകം കാണുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി 351 പേരാണ് ലോക കേരളസഭയില്‍ പങ്കെടുക്കുന്നത്.
വികസന പ്രവർത്തനങ്ങള്‍ ഉള്‍പ്പടെ ദൈനം ദിന പ്രവർത്തനങ്ങള്‍ക്കു പോലും പണം കണ്ടെത്താനാവാതെ സർക്കാർ നട്ടം തിരിയുമ്പോഴാണ് ഇത്തരം ധൂർത്തുകള്‍ക്കായി പണം ചെലവഴിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണത്തിന് 10 ലക്ഷവും താമസത്തിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, എയർ ടിക്കറ്റിന് 5 ലക്ഷം, പബ്ളിസിറ്റിക്ക് 5 ലക്ഷം, മറ്റ് ആവശ്യങ്ങള്‍ക്ക് 20 ലക്ഷം എന്നിങ്ങനെ ലോക കേരളസഭയുടെ മീറ്റിംഗുമായി ബന്ധപ്പെട്ട ചെലവ് ഒരു കോടി രൂപയാണ്.
ലോക കേരളസഭ സെക്രട്ടറിയേറ്റിന് 50 ലക്ഷവും അനുവദിച്ചി ട്ടുണ്ട്. ഇതില്‍ 19 ലക്ഷം ഓഫിസ് ചെലവുകള്‍ക്കാണ്. ലോക കേരളസഭയിലെ ശുപാർശകള്‍ നടപ്പിലാക്കാൻ 50 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ പബ്ളിസിറ്റിക്ക് മാത്രം 15 ലക്ഷം അനുവദിച്ചിട്ടുണ്ട്.