video
play-sharp-fill

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും; വിവിധ വിഷയങ്ങളില്‍ ചര്‍ച്ച; മുഖ്യമന്ത്രി ന്യൂയോര്‍ക്കില്‍

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ഇന്ന് തുടങ്ങും; വിവിധ വിഷയങ്ങളില്‍ ചര്‍ച്ച; മുഖ്യമന്ത്രി ന്യൂയോര്‍ക്കില്‍

Spread the love

സ്വന്തം ലേഖിക

ന്യൂയോര്‍ക്ക്: ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും.

ന്യൂയോര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും ഇന്നലെ പൂര്‍ത്തിയായിരുന്നു.
വിവാദങ്ങള്‍ക്കിടെയാണ് ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

ടൈംസ് സ്ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് സമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ എൻ ബാലഗോപാല്‍, സ്പീക്കര്‍ എ എൻ ഷംസീര്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും ചടങ്ങില്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും നോര്‍ക്ക റൂട്ട്സിന്റെയും വീഡിയ പ്രദര്‍ശനവും ഇന്നുണ്ടാകും.