നസ്ലിനും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന സൂപ്പർ ഹീറോ ചിത്രം; ലോക ചാപ്റ്റർ: 1 ചന്ദ്ര നാളെ തീയേറ്ററിൽ എത്തും

Spread the love

ഓണം റിലീസ് ആയി ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ നാളെ തിയറ്ററുകളിലെത്തുകയാണ്.കല്യാണി പ്രിയദര്‍ശനും നസ്ലിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധാനം ഡൊമിനിക് അരുണ്‍ ആണ്.

‘ലോകഃ’ സൂപ്പര്‍ഹീറോ യൂണിവേഴ്‌സ് സീരിസിലെ ആദ്യ ചിത്രമാണ് ‘ചാപ്റ്റര്‍ 1 – ചന്ദ്ര’. ഈ സീരിസില്‍ നാല് ചിത്രങ്ങളാണ് ഉള്ളത്. ടൊവിനോ തോമസും നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ കാമിയോ റോളുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതോടൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തില്‍ ഉണ്ടെന്നാണ് വിവരം.

ചിത്രത്തിന്റെ അവസാനം ഒരു സര്‍പ്രൈസ് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന സൂചന. പോസ്റ്റ് ക്രെഡിറ്റ് കഴിഞ്ഞാലും തിയറ്റര്‍ വിടരുതെന്നാണ് ചിത്രത്തില്‍ അഭിനയിച്ച ചന്തു സലിം പറയുന്നത്. അതായത് ‘ലോകഃ – ചാപ്റ്റര്‍ 1, ചന്ദ്ര’യില്‍ രണ്ടാം ഭാഗത്തേക്കുള്ള സൂചനയുണ്ടെന്നാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൊമിനിക് അരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചന. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു.