പത്തൊൻപതുകാരിയെ വളച്ചെടുത്ത് ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു: ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി: പ്രതി അറസ്റ്റിൽ.

Spread the love

പത്തനംതിട്ട : പഠനചെലവ് വഹിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ നിര്‍ദ്ധനകുടുംബത്തിലെ യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍.

കവിയൂര്‍ കോട്ടൂര്‍ ഇലവിനാല്‍ ഹോമിയോ ക്ലിനിക്കിന് സമീപം വലിയപറമ്പില്‍ വീട്ടില്‍ വി ബി അര്‍ജുന്‍(38) ആണ് അറസ്റ്റിലായത്. പഠനത്തിനുള്ള ചെലവുകള്‍ വഹിക്കാമെന്ന് വാക്കുനല്‍കി,

19 വയസുള്ള യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി മൊബൈല്‍ ഫോണിലൂടെ വിളിച്ചു വരുത്തി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം ലോഡ്ജില്‍ എത്തിച്ച്‌ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനോടൊപ്പം യുവതിയില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ വാങ്ങിയശേഷം പിന്‍വാങ്ങുകയാണ് ഉണ്ടായത്. ഇയാള്‍ വിവാഹിതനാണ്. യുവതിയോട് പോയി ജീവനൊടുക്കാന്‍ പറഞ്ഞതായും മൊഴിയിലുണ്ട്.

ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ യുവതി ജീവനൊടുക്കാന്‍ വീടിനടുത്തുള്ള ആഴമേറിയ പാറക്കുളത്തില്‍ ചാടിയെന്നും, എന്നാല്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെന്നും പോലീസിനോട് വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തിരുവല്ല പൊലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രൊബേഷന്‍ എസ് ഐ ഹരികൃഷ്ണന്‍, എ എസ് ഐമാരായ ജോജോ ജോസഫ്, ജയകുമാര്‍,എസ് സി പി ഓമാരായ

അഖിലേഷ്, എം എസ് മനോജ് കുമാര്‍, റ്റി സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.