
നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു ; മരണപ്പെട്ടത് കുണ്ടറ സ്വദേശിയായ 42കാരൻ ; നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വിവേക് എക്‌സ്പ്രസിലാണ് സംഭവം
നാഗര്‍കോവില്‍: നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വിവേക് എക്‌സ്പ്രസിലാണ് സംഭവം. കുണ്ടറ മാമൂട് മുണ്ടന്‍ചിറ മാടന്‍കാവ് ക്ഷേത്രത്തിനു സമീപം സുകൃതം വീട്ടില്‍ പ്രദീപാണ്(42) വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റായിരുന്നു ഇയാള്‍.
രാത്രി 12.15-ഓടെ കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വിവേക് എക്സ്പ്രസ് ശുചീകരണത്തിനായി നാഗര്‍കോവില്‍ സ്റ്റേഷനില്‍ എത്തിച്ചു. വെളുപ്പിന് ഒന്നരയോടെ പ്രദീപ് ലോക്കോ പൈലറ്റിനോടൊപ്പം ലോക്കോ ഓഫ് ചെയ്ത് താഴെയിറങ്ങി. പിന്നീട് ബാഗ് എടുക്കാനായി വീണ്ടും കയറി.
ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. ഏറെ നേരമായിട്ടും പ്രദീപിനെ കാണാത്തതില്‍ സംശയംതോന്നിയ ലോക്കോ പൈലറ്റ് അകത്തുകയറി നോക്കുമ്പോള്‍ വീണുകിടക്കുകയായിരുന്നു. ഡോക്ടര്‍ എത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദീപ് പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശവും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു. റെയില്‍വേ പോലീസ് കേസെടുത്തു. അച്ഛന്‍: മാധവന്‍. അമ്മ: തങ്കമ്മ. ഭാര്യ: പ്രിയങ്ക. മക്കള്‍: ആര്യ, അനയ.