
- തേർഡ് ഐ ബ്യൂറോ
തൊടുപുഴ: വീട്ടമ്മയായ വിശ്വാസിയെ പള്ളി മേടയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുടുങ്ങി വികാരി സ്ഥാനം തെറിച്ച വൈദികനോട് വിശ്വാസികൾ ചോദിക്കുന്നത് ഒരു ചോദ്യമാണ്. വീട്ടമ്മയുമായി അവിഹിത ബന്ധമുണ്ടെങ്കിൽ, അത് അങ്ങ് ഉപയോഗിച്ചാൽ പോരെ അച്ചോ ഇതൊക്കെ എന്തിനാണ് റെക്കോർഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നത്. ഇടുക്കിയിലെ ഹൈറേഞ്ചിൽ വീട്ടമ്മയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ പണി തെറിച്ച വൈദികനോടുള്ള വിശ്വാസികളുടെ ചോദ്യവും ഇതു തന്നെയായിരുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ ഫാദർ. ജെയിംസ് മംഗലശേരി നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. എന്തൊരു തങ്കപ്പെട്ട വൈദികൻ എന്നായിരുന്നു ഇദ്ദേഹത്തെ കുറിച്ച് ഇടവകക്കാർക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായം. അത്രയം ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തി.
വികാരി ജനറൽ സ്ഥാനം വഹിച്ചിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരി അടുത്തു തന്നെ ബിഷപ്പാകുമെന്നും കരുതിയവർ ഏറെയാണ്. എന്നാൽ, ഇത്തരം പ്രതീക്ഷയെല്ലാം തെറ്റിക്കുന്ന കാഴ്ച്ചകളായിരുന്നു പിന്നീട് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയിലെ മാർ ആനിക്കുഴിക്കാട്ടിലിന് പകരം പുതിയ ബിഷപ്പിനെ തെരഞ്ഞെടുക്കുന്ന വേളയിൽ മാർ ജോൺ നെല്ലിക്കുന്നിലിന് ഒപ്പം ഷോട്ട് ലിസ്റ്റിൽ പരിഗണിക്കപ്പെട്ട പേരുകാരനായിരുന്നു ഈ വികാരി. ഈ ലിസ്റ്റിൽ നിന്നും നെല്ലിക്കുന്നിൽ തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പായി മാറി.
ജെയിംസ് മംഗലശ്ശേരി ആകട്ടെ ഇടവകയിലെ വെള്ളയാംകുടി ഫൊറോന പള്ളിയിലെ അരുമ വികാരിയായി തുടരുകയും ചെയ്തു. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ സ്വഭാവ ദൂഷ്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇടവകയ്ക്ക് കീഴിലെ ഒരു ജീവനക്കാരിയെയാണ് അവരുടെ ജീവിത സാഹചര്യം മുതലെടുത്ത് വൈദികൻ കെണിയിൽ പെടുത്തിയത്.
ദുരുപയോഗം ചെയ്ത ശേഷം മൊബൈലിൽ ചിത്രങ്ങളും പകർത്തി എന്നത് വൈദികനിലെ ക്രിമിനൽ പ്രവർത്തിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സാഹചര്യം മുതലെടുത്ത് വീട്ടമ്മയെ തന്റെ ഇംഗിതത്തിന് വഴക്കിയ വൈദികൻ ഇവർക്കൊപ്പമുള്ള ഇന്റിമേറ്റ് ചിത്രങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു. അനുവാദമില്ലാതെ സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും കുറ്റകരമാണ്.
വൈദികൻ മൊബൈൽ നന്നാക്കാൻ വേണ്ടി കൊടുത്തപ്പോഴാണ് ഈ ദൃശ്യങ്ങൾ ലീക്കായത് എന്നാണ് പുറത്തുവരുന്ന വിവരം.
ഇതോടെ വൈദികവൃത്തിക്ക് ചേരാത്ത വിധത്തിലാണ് ഫാ. ജെയിംസ് മംഗലശ്ശേരി പ്രവർത്തിച്ചതെന്ന് ബോധ്യമായി. ഇടവകയിൽ സംഭവം പാട്ടായതോടെ സഭ ഇദ്ദേഹത്തെ സ്ഥാനത്തും നീക്കി പകരം മറ്റൊരാളെ നിയമിക്കുകയായിരുന്നു. ഇടവകയിലെ ആഭ്യന്തര പ്രശ്നങ്ങൾ കൂടിയായപ്പോൾ വൈദികനെ എല്ലാവരും കൈവിടുകയായിരുന്നു.
പഠനകാര്യങ്ങളിൽ അടക്കം ഇടവകയിലുള്ളവർക്ക് മികച്ച പ്രോത്സാഹനം നൽകിവന്ന വൈദികനായിരുന്നു ഫാ. ജെയിംസ് മംഗലശ്ശേരി എന്നാണ് ഇടവകക്കാർ പറയുന്നത്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു ഗുരുതര വീഴ്ച്ച ഉണ്ടായത് ഇടവകക്കാരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
വൈദികന്റെ ബന്ധം നാട്ടുകാർ അറിഞ്ഞതോടെ സഭ അദ്ദേഹത്തെ പറഞ്ഞു വിടുകായിയിരുന്നു. പീഡന ദൃശ്യങ്ങൾ പുറത്തായതോടെ നാടുവിട്ടു മുങ്ങിയ വികാരി ഇപ്പോൾ മറ്റൊരിടത്ത് വിശ്രമത്തിലാണ്. സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികൾ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അച്ചനെ മാറ്റി നിർത്തിയത്.
രൂപതയിൽ നിർണായക പദവികൾ വഹിച്ച വികാരിക്കെതിരെ സഭാ തലത്തിൽ നടപടി കൈക്കൊള്ളുമോ എന്നതാണ് ഇനി അറിയേണ്ട്. വൈദികചര്യ തെറ്റിച്ച ഇദ്ദേഹം ളോഹയൂരണം എന്ന അഭിപ്രായവും വിവിധ കോണകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സഭയിൽ ഉന്നത സ്ഥാനങ്ങൽ വഹിച്ച ഇദ്ദേഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ. പൊലീസ് പരാതിയുടെ രൂപത്തിലേക്ക് സംഭവം മാറയിട്ടില്ല. അതേസമയം വാടസ് ആപ്പിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടമ്മ സൈബർ സെല്ലിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.
അതേസമയം വെള്ളയാംകുടി ഇടവക വിട്ട ഫാദർ ജെയിംസ് മംഗലശ്ശേരി കണ്ണ് ചികിത്സയ്ക്ക് പോയതാണെന്നായിരുന്നു സഭ ഇതേക്കുറിച്ചു വിശദീകരിച്ചിരുന്നത്. ഇദ്ദേഹം ഇപ്പോൾ അങ്കമാലിയിലെ സഭാ കേന്ദ്രത്തിൽ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയുടെ പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടറുടെ ഭാര്യയെയാണ് വൈദികൻ കെണിയിൽ പെടുത്തിയത് എന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ടു തന്നെ സംഭവം പരാതിയില്ലാതെ ഒതുക്കി തീർക്കാനുള്ള ശ്രമമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.