video
play-sharp-fill

കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറക്കാം; വാരാന്ത്യ ലോക്ഡൗണ്‍ ഇനി ഞായറാഴ്ച മാത്രം; കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രം കടുത്ത നിയന്ത്രണം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറക്കാം; വാരാന്ത്യ ലോക്ഡൗണ്‍ ഇനി ഞായറാഴ്ച മാത്രം; കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രം കടുത്ത നിയന്ത്രണം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം.

വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം. ശനിയാഴ്ച ലോക്ഡൗൺ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും.

കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറക്കാം.

കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഒരാഴ്ചയിലെ രോഗികളുടെ എണ്ണം നോക്കിയാണ് ഇനി മേഖല നിശ്ചയിക്കുക. ആയിരത്തില്‍ എത്ര പേരാണ് രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും രോഗവ്യാപനം കണക്കാക്കുക.

കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറവുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാവും.

തീരുമാനങ്ങൾ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രഖ്യാപിക്കും.