video
play-sharp-fill

Monday, May 19, 2025
Homeflashകടകള്‍ രാത്രി ഒന്‍പത് മണി വരെ; ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം; സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം...

കടകള്‍ രാത്രി ഒന്‍പത് മണി വരെ; ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം; സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഒഴിവാക്കി; കടകളില്‍ പ്രവേശനം അനുവദിക്കുന്നത് ആര്‍ക്കെല്ലാം?; ഇളവുകള്‍ അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ആരോഗ്യമന്ത്രി ഇളവുകള്‍ പ്രഖ്യാപിച്ചത്.

കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ കടകളില്‍ പ്രവേശനവും അനുവദിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍, രോഗം വന്ന് ഭേദമായവര്‍, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സിആര്‍ എടുത്തവര്‍ എന്നിവര്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശനം അനുവദിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഹോട്ടലുകളില്‍ തുറസായ സ്ഥലങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കും.

ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. മരണ – വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതല്‍ ഞായറാഴ്ചകളില്‍ മാത്രമാകും ലോക്ക്ഡൗണ്‍ ഉണ്ടാവുക.

തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര്‍ രോഗികളായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിച്ചിരിക്കുന്നതെന്ന് വീണാ ജോര്‍ജ് അറിയിച്ചു.

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ലഭ്യത അനുസരിച്ച് വാക്സീൻ നൽകും. കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സീൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments