
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാധാരണക്കാരന് മാത്രം; ചെരിപ്പുകട, തുണിക്കട, ഹോം അപ്ലയിന്സസ് കട, ഫര്‍ണിച്ചര്‍ കട, സ്റ്റേഷനറി കട ഇവയൊന്നും തുറക്കരുതെന്ന് സര്‍ക്കാര്‍; ഇവയെല്ലാം കിട്ടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എല്ലാ ദിവസവും തുറക്കാം; കോവിഡ് നിരക്ക് കുറയാത്തതിന് പിന്നില്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍: അവശ്യവസ്തു കടകള്‍ എന്ന പേരില്‍ തുറക്കുന്ന കടകളില്‍ പലതും ആവശ്യമില്ലാത്തത്; ലേഡീസ് സ്റ്റോറുകളുടെ മുന്നില്‍ വരെ പച്ചക്കറിയും പഴക്കുലയും നിരത്തി അവശ്യവസ്തുക്കടയാക്കുന്നു
സ്വന്തം ലേഖകന്‍
കോട്ടയം: ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ അവശ്യവസ്തു കടകള്‍ എന്ന പേരില്‍ തുറക്കുന്ന കടകളില്‍ ഭൂരിഭാഗവും ആവശ്യമില്ലാത്തത്. ചെരിപ്പുകട, തുണിക്കട, ഹോം അപ്ലയിന്സസ് കട, ഫര്‍ണിച്ചര്‍ കട, സ്റ്റേഷനറി കട ഇവയൊന്നും തുറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും ഇവയെല്ലാം ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ലേഡീസ് സ്റ്റോര്‍ ഉടമകളില്‍ പലരും 10 പാക്കറ്റ് പാലും, 2 പഴക്കുലയും വെച്ച് അവശ്യവസ്തു വില്‍ക്കുന്ന കട എന്ന ഭാവത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്ക ടൗണുകളിലും ഒന്നിലധികം പലചരക്കു കടകളാണ് ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് ആഴ്ചയില്‍ പല ദിവസങ്ങളിലായി അനുമതി കൊടുക്കുന്നതാവും അഭികാമ്യം. മത്സ്യവും പഴം- പച്ചക്കറി കടകളും റോഡരികില്‍ തട്ടിക്കൂട്ടി സജീവമാകുന്ന കാഴ്ചയും ലോക്ക് ഡൗണ്‍ കാലത്ത് കാണാം.
മിക്ക കടകളും ലോക്ക് ഡൗണിന് വേണ്ടി പ്രത്യേകം തുറന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
അകത്തിരുന്ന് കഴിക്കാൻ പറ്റില്ലെന്ന് പറയുമ്പോഴും നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ബേക്കറികളില്‍ ലഘുഭക്ഷണത്തിന് ആളെ കയറ്റുന്നുണ്ട്.
ഇളവുകള്‍ മുതലെടുത്ത് കിട്ടിയ സമയംകൊണ്ട് പരമാവധി പണം തട്ടാനുള്ള ഇക്കൂട്ടരുടെ ആര്‍ത്തി, മഹാമാരി നാടൊട്ടുക്ക് വ്യാപിക്കുന്നതിന് കാരണമാകുന്നുണ്ട്.
കട തുറന്ന് കണ്ടാല്‍ ഓടിക്കയറി ആവശ്യമില്ലാത്തത് പോലും വാങ്ങിച്ച് കൂട്ടുന്നവരാണ് മലയാളികള്‍. ജനങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം ഇത്തരം വ്യാപാരികളെ കൂടി നിയന്ത്രിച്ചാലേ, കോവിഡ് വ്യാപനം പിടിച്ച് നിര്‍ത്താന്‍ സാധിക്കൂ.
മെഡിക്കല്‍ സ്റ്റോര്‍ ഒഴികെയുള്ളവ എല്ലാദിവസവും തുറക്കേണ്ട യാതൊരു കാര്യമില്ല.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍, ഒന്നിടവിട്ട ദിവസങ്ങളിലാണ് അവശ്യവസ്തു വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. എല്ലാ ജില്ലകളിലും ഈ നിയന്ത്രണം വന്നാല്‍ മാത്രമേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണൂ.
അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളുപരി ദോഷം വരുത്തിവയ്ക്കുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവയോരോന്നും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലേത് പോലെ പലവ്യഞ്ജനക്കടകള്‍, ബേക്കറികള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങള്‍ തുറക്കുന്നതു പോലെ തന്നെ മറ്റ് ജില്ലകളിലും കർശനനിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത്