ലോക്ക് ഡൗണിൽ വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച ആറ് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ: പിടിയിലായത് പാലക്കാട് സ്വദേശി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: അനധികൃതമായി വിൽപ്പന നടത്താൻ സൂക്ഷിച്ച ആറു ലിറ്റർ വിദേശമദ്യം പൊലീസ് പിടികൂടി. പാലക്കാട് , ശെൽവ പാളയം സ്വദേശി രമേശി (27) നെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്.

ലോക്ക് ഡൗണിനോടനുബന്ധിച്ച് പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃത മദ്യവിൽപ്പന പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ബിസ്മി സൂപ്പർ മാർക്കറ്റിൻ്റെ കാർ പാർക്കിങ്ങ് ഏരിയയിലാണ് മദ്യവിൽപ്പനക്കായി ഇടപാടുകാരെ കാത്തു നിൽക്കവെയാണ് പിടിയിലായത്.

യഥാർത്ഥ വിലയേക്കാൾ അമിത ലാഭം ഈടാക്കിയാണ് വില്പന നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന ഊർജ്ജിതമാക്കും.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ , പാലക്കാട് നോർത്ത് സബ് ഇൻസ്പെക്ടർ വിജയൻ , നന്ദകുമാർ , സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മണികണഠൻ , അനിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, ആർ കിഷോർ, ആർ. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് മദ്യ വില്പന പിടികൂടിയത്.