
കരുതിവെച്ചതെല്ലാം ലോക്ക്ഡൗൺകാലത്ത് കൈവിട്ടു പോയി: അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളും കുടുംബങ്ങളും ദുരിതത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്തിനു മുൻപ് കരുതിവെച്ചതെല്ലാം ദുരിതങ്ങളുടെ പെരുമാരിയിൽ ഒലിച്ചു പോയതോടെ അലുമിനിയം ഫാബ്രിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികൾ ദുരിതത്തിൽ.
ലോക് ഡൗൺ കാരണം തൊഴിലില്ലാതെയായതോടെ കേരളത്തിലെ അലുമിനിയം ഫാബ്രിക്കേഷൻ രംഗത്തെ തൊഴിലാളികളുടെ കുടുംബങ്ങൾ വലിയ ദുരിതത്തിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മാണമേഖലയിലെ പ്രതിസന്ധി ലോക് ഡൗണിന് മുന്നേ തന്നെ ഈ തൊഴിൽ മേഖലയെ സാരമായി ബാധിച്ചിരുന്നു. പലരും തൊഴിലിനു വേണ്ടി ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പണിയും ചെയ്യാൻ കഴിയാതെ വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥ വന്നത്.
അലുമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ (അൽക്ക) അംഗങ്ങളെ കൂടി സർക്കാർ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി അപേക്ഷയും ആവശ്യപ്പെട്ട രേഖകളും സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അംഗത്വം അനുവദിച്ച് കിട്ടിയിട്ടില്ല.
ഈ പ്രതിസന്ധി ഘട്ടത്തിൽ മറ്റു തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് സർക്കാർ സാമ്പത്തിക സഹായങ്ങൾ നൽകുമ്പോൾ ഈ തൊഴിൽ മേഖലയിലെ അമ്പതിനായിരത്തോളം വരുന്ന തൊഴിലാളികളെ കൂടി പരിഗണിച്ച് ഒരു അടിയന്തിര സാമ്പത്തിക സഹായവും ലോക് ഡൗണിനു ശേഷം തൊഴിൽ ആവശ്യാർത്ഥം പലിശ രഹിത വായ്പാ പദ്ധതിയും നടപ്പിൽ ആക്കിത്തരണം എന്ന് ആൽക്കാ കോട്ടയം ജില്ലാ പ്രസിഡന്റ് പ്രശാന്ത് എൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി.റ്റി റ്റിഎന്നിവർ ആവശ്യപ്പെട്ടു.