രാജ്യത്ത് അൺലോക്ക് മൂന്നാം ഘട്ടം: നിയന്ത്രണങ്ങളിൽ സമ്പൂർണ ഇളവ്; രാത്രി കർഫ്യൂ പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല; ജിമ്മുകൾ തുറക്കാം, ബാറുകൾ തുറക്കില്ല

രാജ്യത്ത് അൺലോക്ക് മൂന്നാം ഘട്ടം: നിയന്ത്രണങ്ങളിൽ സമ്പൂർണ ഇളവ്; രാത്രി കർഫ്യൂ പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല; ജിമ്മുകൾ തുറക്കാം, ബാറുകൾ തുറക്കില്ല

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് മൂന്നാം ഘട്ടം ആരംഭിച്ചു. രാജ്യത്ത് രാത്രികാല കർഫ്യൂ അടക്കം എടുത്തുകളഞ്ഞാണ് മൂന്നാം ഘട്ട അൺലോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളുകൾ ഓഗസ്റ്റ് 31 വരെ തുറക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അൺലോക്കിന്റെ മൂന്നാം ഘട്ടത്തിലും തുറക്കേണ്ടെന്നാണ് തീരുമാനം.

ആഗസ്റ്റ് 15 നു നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് തന്നെ നടത്താനും നിർദേശം നൽകിയിട്ടുണ്ട്. ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളും തുറക്കേണ്ടെന്നും തീരുമാനമായിട്ടുണ്ട്. മെട്രോ സർവീസുകൾ ആരംഭിക്കാൻ തീരുമാനമായിട്ടില്ല. മെട്രോകൾ ഇനിയും അടച്ചിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിമ്മുകൾ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾക്കു പുറത്തേയ്ക്കു യാത്ര ചെയ്യുന്നതിനു അനുവാദം അതത് സംസ്ഥാനങ്ങൾക്കു നൽകാം. സംസ്ഥാനങ്ങൾക്കുള്ളിൽ യാത്ര ചെയ്യുന്നതിനു പ്രത്യേക പെർമിറ്റുകളോ പാസുകളോ ആവശ്യമില്ല. സംസ്ഥാനത്തിനുള്ളിലുള്ള യാത്രകൾക്കും പ്രത്യേക അനുമതി ആവശ്യമില്ലെന്നും അൺലോക്ക് മൂന്നാം ഘട്ടം വ്യക്തമാക്കുന്നു.

ജിംനേഷ്യങ്ങൾക്കും മറ്റ് ഹെൽത്ത് സെന്ററുകൾക്കും അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, ഇവ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാവും പ്രവർത്തിക്കുക. എന്നാൽ, ഓഡിറ്റോറിയങ്ങളും തീയറ്ററുകളും അടഞ്ഞു തന്നെ കിടക്കും. തീയറ്ററുകൾ ഓഗസ്റ്റ് 31 വരെ തുറക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്.

65 വയസിനു മുകളിൽ പ്രായമുള്ളവരും, പത്തു വയസിൽ താഴെ പ്രായമുള്ളവരും വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് നിയന്ത്രിച്ചുള്ള റിവേഴ്‌സ് ക്വാറന്റയിൻ തുടരും. ജിംനേഷ്യങ്ങൾക്ക് ഒപ്പം യോഗാ കേന്ദ്രങ്ങൾക്കും ആഗസ്റ്റ് മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.