ലോക്ക് ഡൗണ്‍ പ്രതിസന്ധി; ഇടുക്കിയില്‍ കടയുടമ ജീവനൊടുക്കി; കച്ചവടം മുടങ്ങിയതോടെ കടംപെരുകി; കടയില്‍ കയറി ഷട്ടര്‍ താഴ്ത്തിയ ശേഷം അകത്തിരുന്ന് വിഷം കഴിച്ചു

ലോക്ക് ഡൗണ്‍ പ്രതിസന്ധി; ഇടുക്കിയില്‍ കടയുടമ ജീവനൊടുക്കി; കച്ചവടം മുടങ്ങിയതോടെ കടംപെരുകി; കടയില്‍ കയറി ഷട്ടര്‍ താഴ്ത്തിയ ശേഷം അകത്തിരുന്ന് വിഷം കഴിച്ചു

സ്വന്തം ലേഖകന്‍

ഇടുക്കി: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ കടബാധ്യത മൂലം ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. ഇടുക്കി തൊട്ടിക്കാനത്ത് കടയുടമയായിരുന്ന കുഴിയമ്പാട്ട ദാമോദരന്‍ (67) ആണ് മരിച്ചത്. ലോക്ഡൗണില്‍ കച്ചവടം മുടങ്ങിയതോടെ കടംപെരുകിയെന്നും അഞ്ച് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.

സ്വന്തം കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ കടയില്‍ എത്തിയ ദാമോദരന്‍ കടയില്‍ കയറി ഷട്ടര്‍ താഴ്ത്തിയ ശേഷം അകത്തിരുന്ന് വിഷം കഴിക്കുകയായിരുന്നു. വൈകിട്ട് കടയ്ക്കുള്ളില്‍ നിന്ന് ഞരക്കം കേട്ട് ഇതുവഴി വന്നവര്‍ ഷട്ടര്‍ ഉയര്‍ത്തി നോക്കിയപ്പോഴാണ് ദാമോദരനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ വ്യക്തികളില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു. തിരിച്ചടയ്ക്കാന്‍ പലരോടും ഇന്നലെ പണം കടം ചോദിച്ചിരുന്നു. ഇത് ലഭിക്കാതിരുന്നതും കനത്ത സാമ്പത്തിക പ്രതിസന്ധിയുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മാസവും ഇടുക്കിയില്‍ രണ്ടു വ്യാപാരികള്‍ ജീവനൊടുക്കിയിരുന്നു.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമില്ല. മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ വിദഗ്ധരുടെ സേവനം തേടുക.)