play-sharp-fill
ലോക്ക് ഡൗൺ ഇളവിൽ കേന്ദ്രം ഇടപെട്ടു: കോട്ടയത്തെ ഇളവുകൾ പിൻവലിച്ചേക്കും; ബാർബർ ഷോപ്പുകൾ അടയ്ക്കും; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകില്ല; ഇടുക്കിയിലും കോട്ടയത്തും നിയന്ത്രണം കൂട്ടും; അഹങ്കാരമെന്നു കേന്ദ്രമന്ത്രി

ലോക്ക് ഡൗൺ ഇളവിൽ കേന്ദ്രം ഇടപെട്ടു: കോട്ടയത്തെ ഇളവുകൾ പിൻവലിച്ചേക്കും; ബാർബർ ഷോപ്പുകൾ അടയ്ക്കും; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകില്ല; ഇടുക്കിയിലും കോട്ടയത്തും നിയന്ത്രണം കൂട്ടും; അഹങ്കാരമെന്നു കേന്ദ്രമന്ത്രി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗൺ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിമർശനവുമായി കേന്ദ്രം. ഇതോടെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇളവുകൾ വെട്ടിക്കുറച്ചു. ഇതോടെ കോട്ടയത്തും ഇടുക്കിയിലും നൽകിയിരിക്കുന്ന ഇളവുകളിൽ മാറ്റം വരുത്തിയേക്കും.

കോട്ടയത്തും ഇടുക്കിയിലും അടക്കം ലോക്ക് ഡൗണിൽ ഇളവ് നൽകിയിരുന്നു. ഇളവ് നൽകിയ ഈ രണ്ടു ജില്ലകളിലും ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത് അനുവദിക്കില്ലെന്നു കേന്ദ്രം പ്രഖ്യാപിച്ചു. ഇതോടെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദം പിൻവലിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ ബാർബർ ഷോപ്പുകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഈ ജില്ലകളിൽ അനുവാദം നൽകിയിരുന്നു. എന്നാൽ, ഇതും വേണ്ടെന്നു വച്ചിട്ടുണ്ട്. ബാർബർമാർക്കു ആവശ്യമെങ്കിൽ വീടുകളിൽച്ചെന്നു മുടിവെട്ടാൻ അനുവാദം നൽകിയിട്ടുണ്ട്.

വർക്ക്‌ഷോപ്പുകൾ തുറന്നതിനെതിരെയും കേന്ദ്ര സർക്കാർ രംഗത്ത് എത്തിയിട്ടുണ്ട്. നിലവിൽ വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ് വർക്ക്‌ഷോപ്പുകൾ തുറക്കാൻ അനുവാദം നൽകിയിരുന്നത്. ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതോടെ വർക്ക്‌ഷോപ്പുകൾക്ക് എല്ലാദിവസവും തുറക്കാൻ അനുവാദം നൽകിയിരുന്നു. ഇത് അടക്കം പിൻവലിച്ചേക്കും.

ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതോടെ കോട്ടയത്തും ഇടുക്കിയിലും വൻ തോതിൽ ആളുകൾ റോഡിലേയ്ക്ക് ഇറങ്ങിയിരുന്നു. ഇതോടെ ഇളവുകൾക്കെതിരെ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നു.

ലോക്ക് ഡൗണിൽ നിയന്ത്രണം പിൻവലിച്ചത് അഹങ്കാരമാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരനും വിമർശിച്ചു. വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണ്. ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണ്. 7 ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളിൽ കാണുന്ന വൻ തിരക്ക്.

ലോക് ഡൗൺ പൊതു മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുകയാണ്. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ല. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത് എന്നാണ് എന്റെ അഭ്യർത്ഥന. ബാർബർ ഷോപ്പുകളും ഹോട്ടലുകളുമടക്കം കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക് ഡൗൺ കൊണ്ടെന്ത് പ്രയോജനം?

കൊവിഡ് ലക്ഷണങ്ങളില്ലാതിരുന്ന പ്രവാസിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നു വന്ന് 35 ദിവസമായപ്പോഴാണ് രോഗബാധ. കേരളം കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പാണ് ഇത്തരം കേസുകൾ നൽകുന്നത്. രോഗ ബാധ സാമൂഹിക വ്യാപനത്തിലേക്ക് എത്താതിരിക്കാൻ ലോക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചേ മതിയാകൂ. ഇളവുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം!