video
play-sharp-fill

Friday, May 23, 2025
HomeCrimeഭാരത് ആശുപത്രിയിൽ നിന്നും രോഗം പടർന്നാൽ ഉത്തരവാദിത്വം ആർക്ക്..! രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചിട്ടും...

ഭാരത് ആശുപത്രിയിൽ നിന്നും രോഗം പടർന്നാൽ ഉത്തരവാദിത്വം ആർക്ക്..! രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചിട്ടും ഭാരത് ആശുപത്രിയിൽ ഒരു പ്രശ്‌നവുമില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ; ഭാരത് ആശുപത്രിയിൽ അണുനശീകരണം നടത്തിയത് ആശുപത്രി അധികൃതർ തന്നയെന്നു ജില്ലാ മെഡിക്കൽ ഓഫിസർ; ജില്ലാ മെഡിക്കൽ ഓഫിസറുടെ ഓഡിയോ സന്ദേശം തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാരത് ആശുപത്രിയിൽ കൊവിഡ് രോഗി കയറിയിറങ്ങി നടന്ന് പത്തു ദിവസം കഴിഞ്ഞും ആശുപത്രിയിൽ ഒരു പ്രശ്‌നവുമില്ലെന്നു ആരോഗ്യ വകുപ്പ്. ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, എല്ലാം പരിഹരിക്കുമെന്ന നിലപാടുമാണ് ഇപ്പോൾ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ് പറയുന്നത്. ആദ്യത്തെ രീതിയിലുള്ള ഭയം കിടക്കുന്നകൊണ്ടാണ് പ്രശ്‌നമെന്നും, ആശുപത്രി അണുവിമുക്തമാക്കാൻ നടപടി സ്വീകരിച്ചതായും ജില്ലാ മെഡിക്കൽ ഓഫിസർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറയുന്നു.

എന്നാൽ, ഇതു സംബന്ധിച്ചു യാതൊരു വിധ മേൽനോട്ടവും നഗരസഭ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. നഗരസഭ പരിധിയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ ഒന്നിൽ കൊവിഡ് രോഗി എത്തുകയും, രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും യാതൊരു വിധ മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. ഇവിടെ വേണ്ട പ്രതിരോധ നടപടികൾക്കായി നഗരസഭയെ അറിയിക്കാൻ പോലും ജില്ലാ ഭരണകൂടമോ, ജില്ലയിലെ ആരോഗ്യ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടതും, ഇതിന് മേൽനോട്ടം വഹിക്കേണ്ടതും കോട്ടയം നഗരസഭ അധികൃതരാണ്. എന്നാൽ, എല്ലാം ഭാരത് ആശുപത്രി സ്വയം ചെയ്യുമെന്ന നിലപാടാണ് ആരോഗ്യ വകുപ്പ് അധികൃതർ സ്വീകരിച്ചത്. ഭാരത് ആശുപത്രിയിൽ ഒരു കൊവിഡ് രോഗി എത്തുകയും, ഇവിടെ ഒരു ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.

ജില്ലയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമം പോലും ഇത്തരത്തിൽ ഭാരത് ആശുപത്രിയുടെ പേര് പറയാൻ തയ്യാറായില്ല. തേർഡ് ഐ ന്യൂസ് ലൈവ് മാത്രമാണ് ഇതുവരെയും ഭാരത് ആശുപത്രിയുടെ പേര് പറഞ്ഞു വാർത്ത നൽകാൻ തയ്യാറായത്. ഇതിനിടെയാണ് തേർഡ് ഐ ന്യൂസ് ലൈവുമായി സംസാരിച്ച ജില്ലാ മെഡിക്കൽ ഓഫിസർ ജേക്കബ് വർഗീസ് ഭാരത് ആശുപത്രിയെ പിൻതുണച്ചു സംസാരിച്ച് രംഗത്ത് എത്തിയത്.

ജില്ലാ മെഡിക്കൽ ഓഫിസറുടെ ഫോൺ സംഭാഷണം കേൾക്കാം

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments