
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറയത്തതിനാൽ നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സേവനങ്ങൾക്കും ആരോഗ്യ മേഖലയിൽ ഉള്ളവർക്കും മാത്രമാണു ശനിയും ഞായറും ഇളവുള്ളത്. നാളെയും മറ്റന്നാളും നടത്തുമെന്ന് അറിയിച്ചിരിക്കുന്ന പരീക്ഷകള്‍ക്കു മാറ്റമില്ല. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും.
ഈ രണ്ട് ദിവസവും സ്വകാര്യ ബസുകൾ സർവ്വീസ് നടത്തില്ല. കെഎസ്‌ആര്‍ടിസി പരിമിത സര്‍വീസുകള്‍ നടത്തും. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെങ്കിലും ആരാധനാലയങ്ങൾ തുറക്കും. .
ഹോട്ടലുകളില്‍ പാഴ്‌സല്‍ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍ റസ്റ്ററന്റുകള്‍ ബേക്കറികള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മാത്രം ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മത്സ്യ മാംസ വില്‍പനശാലകള്‍ കള്ളു ഷാപ്പുകള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കും.
നിര്‍മ്മാണമേഖലയിലുള്ളവര്‍ക്കു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടുത്ത പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.
അടുത്ത ചൊവ്വാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും.



