play-sharp-fill
സമ്പത്ത് ആവിയായോ..! മുരളീധരൻ മാഞ്ഞു പോയോ..! ഡൽഹിയിൽ മലയാളികൾ കോവിഡുമായി പോരാട്ടത്തിൽ: സഹായിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും ഇല്ല; ലക്ഷങ്ങൾ ശമ്പളം പറ്റുന്ന എ.സമ്പത്തും, മലയാളി കേന്ദ്രമന്ത്രി വി.മുരളീധരനും തിരിഞ്ഞു നോക്കുന്നില്ല; ദുരിതകാലം തീരാതെ മലയാളി ആരോഗ്യ പ്രവർത്തകർ

സമ്പത്ത് ആവിയായോ..! മുരളീധരൻ മാഞ്ഞു പോയോ..! ഡൽഹിയിൽ മലയാളികൾ കോവിഡുമായി പോരാട്ടത്തിൽ: സഹായിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും ഇല്ല; ലക്ഷങ്ങൾ ശമ്പളം പറ്റുന്ന എ.സമ്പത്തും, മലയാളി കേന്ദ്രമന്ത്രി വി.മുരളീധരനും തിരിഞ്ഞു നോക്കുന്നില്ല; ദുരിതകാലം തീരാതെ മലയാളി ആരോഗ്യ പ്രവർത്തകർ

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ ക്യാബിനറ്റ് റാങ്കോടെ കഴിയുന്ന മുൻ ആറ്റിങ്ങൽ എം.പി എ.സമ്പത്തിനും, കേന്ദ്രമന്ത്രി വി.മുരളീധരനും ഡൽഹി മലയാളികളുടെ പ്രശ്‌നത്തിൽ ഇടപെടാൻ സമയമില്ല.

കൊറോണ ബാധയിൽ കാര്യമായ ചികിത്സ ലഭിക്കാതെ, സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ നൂറുകണക്കിന് മലയാളി നഴ്‌സുമാരാണ് ഡൽഹിയിലെ പൊതുസ്വകാര്യ ആശുപത്രികളിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യം സംരക്ഷിക്കാനോ സുരക്ഷ ഒരുക്കാനോ ഒരു ജനപ്രതിനിധിയോ ലക്ഷങ്ങൾ ശമ്പളമായി കൈപ്പറ്റുന്നവരോ തയ്യാറാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിലെ മലയാളി നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും അനുഭവിക്കുന്ന ദുരിതത്തിന്റെ കഥ, ഒരു ഡോക്ടറുടെ ഓഡിയോ സന്ദേശം സഹിതം കഴിഞ്ഞ ദിവസമാണ് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടത്. ഓരോ നിമിഷവും മരണം മുന്നിൽ വന്നു നിൽക്കുമെന്ന ഭീതിയോടെ തന്നെയാണ് മലയാളികളായ ആരോഗ്യ പ്രവർത്തകർ ഡൽഹിയിൽ ജോലി ചെയ്യുന്നത്.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയ്ക്കും, കേരള മുഖ്യമന്ത്രി പിണറായി വിജയനും വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ പരാതിയും നിവേദനവും നൽകിയിരുന്നു. എന്നാൽ, ഒന്നിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല.

ഇതിനിടെയാണ് കേരളത്തിന്റെ പ്രതിനിധിയായി, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കാനെന്ന പേരിൽ ഡൽഹിയിൽ ലക്ഷങ്ങൾ ശമ്പളം നൽകിയാണ് ക്യാബിനറ്റ് റാങ്കോടെ എ.സമ്പത്തിനെ ഇപ്പോൾ സർക്കാർ നിയോഗിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും ഒരു എം.പി മാത്രമാണ് സിപിഎമ്മിന് ഉള്ളത്. ഇത്തരത്തിൽ ഉളള സാഹചര്യത്തിലാണ് ഡൽഹിയിൽ നിന്നും ആവശ്യങ്ങൾ നേടിയെടുക്കാൻ എന്ന പേരിൽ മാസാമാസം ചെല്ലും ചിലവും നൽകി എ.സമ്പത്തിനെ ഡൽഹിയിൽ നിർത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയാണ് വി.മുരളീധരൻ. മോദി മന്ത്രിസഭയിലെ ഏക മലയാളി. എന്നാൽ, സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ടിട്ടു പോലും ഡൽഹിയിലെ മലയാളികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ഗുരുതരാവസ്ഥയിൽ ഇടപെടാനോ ശക്തമായ നടപടി എടുക്കാനോ ഇവർ ഇനിയും തയ്യാറായിട്ടില്ല.

ഈ സാഹചര്യം തമിഴ്‌നാട്ടിലേയോ കർണ്ണാടകത്തിലെയോ നാട്ടുകാർക്കാണ് ഡൽഹിയിൽ നേരിടേണ്ടി വന്നതെങ്കിൽ എന്തു വില കൊടുത്തും സ്വന്തം നാട്ടുകാരെ സംരക്ഷിക്കാൻ ആ നാട്ടിലെ രാഷ്ട്രീയ നേതൃത്വം ഇടപെട്ടേനെ. എന്നാൽ, രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കേണ്ട ഈ കാലത്തും കേരളത്തിൽ നിന്നും പത്തൊൻപത് എം പിമാരുള്ള കോൺഗ്രസടക്കം ഒരു രാഷ്ട്രീയ പാർട്ടി നേതാവ് പോലും ഡൽഹിയിലെ സാധാരണക്കാരായ മലയാളികൾക്കായി ശബ്ദമുയർത്താൻ തയ്യാറാകുന്നില്ല.