video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025
Homeflashകൊറോണക്കാലത്ത് വിഷുവിന് കണിവെള്ളരി കിട്ടിയില്ലെങ്കിൽ ആരും വിഷമിക്കണ്ടേ...! വീട്ടുപടിക്കൽ കണിവെള്ളരിയെത്തിക്കാൻ ഹോർട്ടികോർപ്പ് റെഡി

കൊറോണക്കാലത്ത് വിഷുവിന് കണിവെള്ളരി കിട്ടിയില്ലെങ്കിൽ ആരും വിഷമിക്കണ്ടേ…! വീട്ടുപടിക്കൽ കണിവെള്ളരിയെത്തിക്കാൻ ഹോർട്ടികോർപ്പ് റെഡി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണക്കാലത്ത് മലയാളികളുടെ ആഘോഷമായ വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരി കിട്ടിയില്ലെങ്കിൽ ആരും വിഷമിക്കേണ്ട. ആവശ്യക്കാർക്ക് വീട്ടുപടിക്കൽ കണിവെള്ളരിയെത്തിക്കാൻ പദ്ധതിയുമായി ഹോർട്ടികോർപ്പ് രംഗത്ത്.

കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികളും പഴവർഗങ്ങളും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാൻ ഹോർട്ടികോർപ്പിനെ സഹായിക്കുന്ന എ.എം നീഡ്‌സെന്ന ഓൺലൈൻ ഡോർ ടു ഡോർ മാർക്കറ്റിംഗ് കമ്പനിയുടെ സഹായത്തോടെയാണ് വിഷുക്കണിയൊരുക്കാനുള്ള കണിവെള്ളരിയും ഓൺലൈൻ വഴി വിതരണം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തും കണ്ണൂരും ഇതിനോടകം തന്നെ ഓൺലൈൻ വിതരണം തുടങ്ങി. ഈ അടുത്ത ദിവസം കൊച്ചിയിലും തൃശൂരും ഓൺലൈൻ വഴിയുള്ള വിതരണം ആരംഭിക്കും. ഇതിനുപുറമെ സംംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഓൺലൈൻ വിപണി ആരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവ് പറഞ്ഞു.

വിതരണത്തിന് പ്രത്യേക ചാർജൊന്നും ഈടാക്കില്ല. ഹോർട്ടി കോർപ്പിലെ അതേ വിലയ്ക്ക് കണിവെള്ളരിയും പഴവും വിഷുസദ്യയ്ക്കുള്ള പച്ചക്കറികളും ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും ഹോർട്ടികോർപ്പും തയാറാക്കുന്ന കട്ട് വെജിറ്റബിൾ നിലവിൽ തിരുവനന്തപുരത്ത് ഓൺലൈൻ വഴി ഇതേ കമ്പനി വിതരണം ചെയ്യുന്നുണ്ട്.

ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളുടെ പ്‌ളേ സ്റ്റോറിൽ നിന്ന് എ.എം നീഡ്‌സിന്റെ ഓൺലൈൻ ആപ്‌ളിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇതുവഴി ആവശ്യാക്കാർക്ക് സാധനങ്ങൾ ഓർഡർ ചെയ്യാം.

വെള്ളരിയുടെ വിളവെടുപ്പ് കൂടിയതാണ് ഓൺലൈൻ വിപണിയിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. 40 ടൺ ഇപ്പോൾ തന്നെ സംഭരിച്ചു കഴിഞ്ഞു. വിഷുക്കണിക്കായി മറ്റു സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിപണി ലക്ഷ്യമാക്കിയാണ് ഉത്പാദനം കൂട്ടിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments