play-sharp-fill
വാഹനങ്ങൾ വയ്ക്കാൻ സ്ഥലമില്ലാതെ പൊലീസ് സ്റ്റേഷൻ പരിസരം…! ലോക് ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുക കർശന ഉപാധികളോടെ ; നിയന്ത്രണങ്ങൾ ഇങ്ങനെ

വാഹനങ്ങൾ വയ്ക്കാൻ സ്ഥലമില്ലാതെ പൊലീസ് സ്റ്റേഷൻ പരിസരം…! ലോക് ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുക കർശന ഉപാധികളോടെ ; നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലോക് ഡൗണിൽ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിർദ്ദേശം ലംഘിച്ചവരിൽ നിന്നും പിടിച്ചെടുത്ത് വാഹനങ്ങൾ ഇന്ന് മുതൽ വിട്ട് നൽകി തുടങ്ങും.
പിടിച്ചെടുത്ത വാഹനങ്ങൾ വയ്ക്കാൻ പൊലീസ് സ്റ്റേഷനിൽ സ്ഥലമില്ലാതായതോടെയാണ് പിടിച്ചെടുത്ത് വാഹനങ്ങൾ വിട്ടു നൽകാൻ അധികൃതർ തീരുമാനമായത്.


എന്നാൽ പിടിച്ചെടുത്ത വാഹനങ്ങൾ പിഴ ചുമത്തി വിട്ടുകൊടുക്കാൻ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകണമെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ലോക് ഡൗൺ പശ്ചാത്തലത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കർശന ഉപാധികളോടെയായിരിക്കും വിട്ടു നൽകുക. എന്നാൽ എപ്പോൾ ആവശ്യപ്പെട്ടാലും വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനൽകുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങൾ ആദ്യം എന്ന ക്രമത്തിലായിരിക്കും മടക്കി നൽകുന്നത്.

സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക.ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തൊട്ടാകെ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തിൽ പൊലീസ് സ്റ്റേഷനുകളിൽ തന്നെ സൂക്ഷിച്ച ഈ വാഹനങ്ങൾ സ്ഥല പരിമിതി മൂലമാണ് വിട്ടു നൽകാൻ തീരുമാനിച്ചത്.

എന്നാൽ വാഹനങ്ങൾ വിട്ടു നൽകണമെങ്കിൽ നിലവിലുള്ള നിയമത്തിൽ ഭേദഗതി ചെയ്യണമെന്നും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു.