video
play-sharp-fill
ലോക് ഡൗണിൽ മാവേലി ഉൾപ്പടെ പുറത്തിറങ്ങും….! സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ; സർവീസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകൾ ഇവയൊക്കെ

ലോക് ഡൗണിൽ മാവേലി ഉൾപ്പടെ പുറത്തിറങ്ങും….! സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ; സർവീസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകൾ ഇവയൊക്കെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ നീക്കവുമായി റെയിൽവെ മന്ത്രാലയം. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. എന്നാൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല.

മൂന്ന് പ്രത്യേക ട്രെയിനുകളുടെയും സർവീസ് ജൂൺ 15ന് പുനരാരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. കൂടാതെ ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലും ജൂൺ 15ന് മൂന്നു വണ്ടികൾ തുടങ്ങുന്നുണ്ട്.രണ്ട് ജനശതാബ്ദി എക്‌സ്പ്രസും വേണാട് എക്‌സ്പ്രസുമാണ്(തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ മാത്രം) ഇപ്പോൾ കേരളത്തിനകത്ത് സർവീസ് നടത്തുന്നത്. മംഗള, നേത്രാവതി, രാജധാനി എന്നിവയിൽ കേരളത്തിനകത്തുള്ള യാത്രയ്ക്ക് ഈയിടെ അനുമതി നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഈ ട്രെയിനുകൾക്ക് അനുമതി നൽകിയിരുന്നില്ല.

കേരളത്തിൽ മാവേലി, മലബാർ, അമൃത എക്‌സ്പ്രസുകളാണ് ആദ്യം സർവീസ് നടത്തുക. മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസർകോടുവരെയായിരിക്കും സർവീസ്. മംഗളൂരു-തിരുവനന്തപുരം കണ്ണൂർ എക്‌സ്പ്രസും പകൽ മുഴുവൻ ഓടുന്ന പരശുറാം എക്‌സ്പ്രസും ഉടനെ സർവീസ് തുടങ്ങില്ല.