play-sharp-fill
രാജ്യത്ത് മൂന്നാംഘട്ട ലോക് ഡൗണ്‍ തിങ്കളാഴ്ച മുതല്‍ : ഡോക്ടര്‍മാരുള്‍പ്പെടെ ആര്‍ക്കും ഇളവുകള്‍ നല്‍കില്ലെന്ന് ഹരിയാന സര്‍ക്കാര്‍ ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

രാജ്യത്ത് മൂന്നാംഘട്ട ലോക് ഡൗണ്‍ തിങ്കളാഴ്ച മുതല്‍ : ഡോക്ടര്‍മാരുള്‍പ്പെടെ ആര്‍ക്കും ഇളവുകള്‍ നല്‍കില്ലെന്ന് ഹരിയാന സര്‍ക്കാര്‍ ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍.


രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയതോടെ അതിര്‍ത്തികള്‍ വരെ അടച്ചിട്ടാണ് സംസ്ഥാനങ്ങള്‍ രോഗ വ്യാപനം നിയന്ത്രണത്തിന് തടയിടുന്നത്. ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ തലസ്ഥാന നഗരമായ ന്യൂഡല്‍ഹി ഒറ്റപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി.

ഹരിയാനയില്‍ നിന്നും യു.പിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല് പാതകളും അടച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് അതിര്‍ത്തികള്‍ വഴിയാണ് ഡല്‍ഹിയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ഗതാഗതം.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്കോ ഡല്‍ഹിക്ക് പുറത്തേക്കോ ആരെയും കടത്തിവിടേണ്ടെന്നാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. അതിര്‍ത്തിക്കപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം കര്‍ഫ്യു പാസ് നിര്‍ബന്ധമാക്കിയാണ് യു പി സര്‍ക്കാരിന്റെ നിയന്ത്രണം.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങളും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.