play-sharp-fill
അടച്ചുപൂട്ടല്‍ മൂന്നാം ഘട്ടത്തിലേക്ക് നീളും ; വൈറസ് ബാധ തീവ്രമല്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി : നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

അടച്ചുപൂട്ടല്‍ മൂന്നാം ഘട്ടത്തിലേക്ക് നീളും ; വൈറസ് ബാധ തീവ്രമല്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി : നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ തുടരേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം.

അതേസമയം വൈറസ് വ്യാപനം കൂടുതലായതിനെ തുടര്‍നന്ന് രാജ്യത്ത് റെഡ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന മോഖലകളില്‍ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് നീളും. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മില്‍ നടന്ന യോഗത്തില്‍ നാല് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയയുടടെ അഭാവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറസില്‍ പങ്കെടുത്തു.

ഏഴ് സംസ്ഥാനങ്ങള്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ലോക് ഡൗണ്‍ നീട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി.

നിലവില്‍, പല സംസ്ഥാനങ്ങളിലും മേഖല തിരിച്ച് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ചില സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും ഇത് ആവര്‍ത്തിക്കരുതെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാടെടുത്തത്.