video
play-sharp-fill
ലോക്ക് ഡൗൺ ഞായർ: കോട്ടയം അനുസരണയുള്ള കുട്ടിയായി; ഒരാൾ പോലും തെരുവിലിറങ്ങിയില്ല; സമ്പൂർണ വിജനമായി കോട്ടയം; നഗരത്തിൽ തുറന്നത് വിരലിലെണ്ണാവുന്ന പമ്പുകൾ മാത്രം

ലോക്ക് ഡൗൺ ഞായർ: കോട്ടയം അനുസരണയുള്ള കുട്ടിയായി; ഒരാൾ പോലും തെരുവിലിറങ്ങിയില്ല; സമ്പൂർണ വിജനമായി കോട്ടയം; നഗരത്തിൽ തുറന്നത് വിരലിലെണ്ണാവുന്ന പമ്പുകൾ മാത്രം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ലോക്ക് ഡൗണിനെ തുടർന്നുള്ള പൊതു അവധി പ്രഖ്യാപിച്ച ഞായറാഴ്ച കോട്ടയം അനുസരണയുള്ള കുട്ടിയായി. ഭക്ഷണവിതരണത്തിനുള്ള അപൂർവം ചില ഹോട്ടലുകൾ മാത്രമാണ് പൊതു അവധിയായ ഞായറാഴ്ച നഗരത്തിൽ തുറന്നു പ്രവർത്തിച്ചത്.

പെട്രോൾ പമ്പുകളിൽ 90 ശതമാനവും ജില്ലയിൽ അടഞ്ഞു കിടക്കുകയായിരുന്നു. എംസി റോഡിൽ കോടിമതയിലെ കൊണ്ടോടിയുടെ പമ്പും, മണിപ്പുഴയിലെ സിവിൽ സപ്ലൈസിന്റെ പമ്പും, മലയാള മനോരമ ഓഫിസിൽ നിന്നും കളക്ടറേറ്റ് ഭാഗത്തേയ്ക്കു പോകുമ്പോഴുള്ള ഒരു പമ്പും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. ഇവിടങ്ങളിൽ പോലും ഓരോ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ റോഡുകൾ എല്ലാം വിജയനമായിരുന്നു. കാര്യമായ പൊലീസ് പരിശോധന ഇല്ലാതിരുന്നിട്ടുകൂടി ആളുകൾ അധികമായി ഒന്നും നിരത്തിൽ ഇറങ്ങിയതേയില്ല. നഗരത്തിലെ 99 ശതമാനം കടകളും അടഞ്ഞു തന്നെയാണ് കിടന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും ഒരു കട പോലും തുറന്നു പ്രവർത്തിച്ചില്ല.

കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം മാർക്കറ്റിലേയ്ക്കുള്ള വഴികൾ അടച്ചിട്ടിരിക്കുകയാണ്. മാർക്കറ്റിലെ കടകൾ ഒന്നും തന്നെ തുറന്നിട്ടില്ല. മീൻ മാർക്കറ്റും രാവിലെ പ്രവർത്തിച്ചില്ല. ഗ്രാമീണ മേഖലകളിൽ ചെറുകിടക്കച്ചവടക്കാർ കടകൾ തുറന്നിട്ടുണ്ട്. എന്നാൽ, നഗരമേഖലകളിൽ ഒരാൾ പോലും കടതുറക്കാൻ തയ്യാറായിട്ടില്ല.

നഗരത്തിലെ കടകൾക്കു മുന്നിലുള്ള സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഉള്ളത്. നേരത്തെ തിരുനക്കരയിലുണ്ടായിരുന്ന പൊലീസ് പിക്കറ്റിംങ് ഇപ്പോൾ നീക്കിയിട്ടുണ്ട്. പൊലീസ് പരിശോധന കർശനമല്ലാതിരുന്നിട്ടു കൂടി ആളുകൾ നഗരത്തിലേയ്ക്കു എത്തുന്ന് ഒഴിവാക്കിയിരിക്കുന്നത് ശുഭസൂചനയാണ് നൽകുന്നത്.