
നിർദ്ദേശം ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു ; സംഭവം സൂര്യനെല്ലിയിൽ
സ്വന്തം ലേഖകൻ
ഇടുക്കി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയും ലോക്ക് ഡൗണും ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതതിൽ മനംനൊന്ത് തീകൊളുത്തിയ യുവാവ് മരിച്ചു.
ഇടുക്കിയിലെ സൂര്യനെല്ലിയിലാണ് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ചിന്നക്കനാൽ സ്വദേശി വിജയ് പ്രകാശാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഇയാൾക്ക് 75 ശതമാനം പൊള്ളലേൽക്കുകയും ചെയ്തിരുന്നു. പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. തീപ്പൊള്ളലേറ്റ ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാൾ ആത്മഹത്യയ്ക്ക ശ്രമിച്ചത്. അതേസമയം നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കൽ രേഖകൾ ഇല്ലാത്തതിനാലുമാണ് വാഹനം പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കൊവിഡ് ബാധിച്ച അവസാനത്തെ രോഗിയും ഇടുക്കിയിൽ രോഗമുക്തി നേടിയതോടെ കൊവിഡ് ബാധിതർ ഇല്ലാത്ത ജില്ലയായിരുന്നു.എന്നാൽ ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. മതിയായ രേഖകളില്ലാതെ വാഹനവുമായി പുറത്തിറങ്ങുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നുണ്ട്.