play-sharp-fill
ലോക് ഡൗൺ കാലത്തെ ഇളവുകൾ പ്രാബല്യത്തിൽ : സംസ്ഥാനത്ത് ഇന്ന് തുറക്കുന്ന കടകളും സ്ഥാപനങ്ങളും ഇവയൊക്കെ

ലോക് ഡൗൺ കാലത്തെ ഇളവുകൾ പ്രാബല്യത്തിൽ : സംസ്ഥാനത്ത് ഇന്ന് തുറക്കുന്ന കടകളും സ്ഥാപനങ്ങളും ഇവയൊക്കെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രിത ഇളവുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ഇത് പ്രകാരം ഇന്ന് തുറക്കുന്ന സ്ഥാപനങ്ങളും കടകളും ഇവയൊക്കെയാണ്.

കണ്ണട കടകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് എന്നീ കടകൾ ഇന്ന് സംസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കടകളിൽ ആൾക്കൂട്ടം ഉണ്ടാകരുതെന്നും സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ലോക് ഡൗൺ നിയന്ത്രിത ഇളവിന്റെ ഭാഗമായി ബുക്ക് ഷോപ്പുകൾ ചൊവ്വാഴ്ച തുറക്കും.

ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ സർക്കാർ ഇന്ന് തീരുമാനമെടുത്തേക്കും. വർക്ക് ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് കടകൾ തുടങ്ങിയ ഞായർ, വ്യാഴം ദിവസങ്ങളിൽ ( ആഴ്ചയിൽ രണ്ടുദിവസം) തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മൊബൈൽ കടകൾ ഞായറാഴ്ച തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

അതേസമയം കോവിഡ് രോഗബാധ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളും ലോക്ക് ഡൗണിൽ വരുത്തേണ്ട ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. സംസ്ഥാനത്തെ സാഹചര്യങ്ങൾ യോഗം വിശദമായി പരിശോധിക്കും.

ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങൾ അല്ലാത്ത ജില്ലകളിലാകും ആദ്യഘട്ടമെന്ന നിലയിൽ ഇളവുകൾ അനുവദിക്കൂ എന്നാണ് ലഭിക്കുന്ന സൂചന

Tags :