play-sharp-fill
ലോക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ : ആവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ; കടകൾ തുറക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളിങ്ങനെ

ലോക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ : ആവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ; കടകൾ തുറക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളിങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് നഗരപരിധിക്ക് പുറത്തുള്ള കടകൾ തുറക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകി


. പഞ്ചായത്ത് പരിധിയിൽ അവശ്യസർവീസുകൾ അല്ലാത്ത കടകളും തുറക്കാനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ രോഗ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടെ പരിധിയിൽ ഇളവ് ബാധകമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരപരിധിയ്ക്ക് വെളിയിൽ ഷോപ്പ് ആന്റ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന എല്ലാ കടകൾക്കും ഈ ഇളവുകൾ ബാധകമാണ്. 50 ശതമാനം ജീവനക്കാർ മാത്രമേ പാടൂള്ളൂ.

ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. അതേസമയം ഷോപ്പിംഗ് മാളുകൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഷോപ്പിംഗ് മാളുകൾക്കുള്ളിലെ കടകൾക്കും തുറക്കാൻ അനുവാദമില്ല. അതേസമയം കടകൾ തുറക്കുന്നത് സംബന്ധിച്ച് ആലോചിച്ച് പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.