play-sharp-fill
ലോക്ക് ഡൗൺകാലത്ത് നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന നടി ഷർമിള മൺഡ്രേയ്ക്കും സുഹൃത്തിനും വാഹനാപകടത്തിൽ പരിക്ക് ; പാസ് ഇല്ലാതെയുള്ള ഇവരുടെ യാത്രയിൽ ദുരൂഹതയെന്ന് പൊലീസ്

ലോക്ക് ഡൗൺകാലത്ത് നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന നടി ഷർമിള മൺഡ്രേയ്ക്കും സുഹൃത്തിനും വാഹനാപകടത്തിൽ പരിക്ക് ; പാസ് ഇല്ലാതെയുള്ള ഇവരുടെ യാത്രയിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് രാത്രിയിൽ കാറുമായി കറങ്ങി നടന്ന നടിക്കും സുഹൃത്തിനും വാഹനാപകടത്തിൽ പരിക്ക്. കന്നട നടി ഷർമിള മൺഡ്രേയ്ക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്.നിർദ്ദേശം ലംഘിച്ച് കഴിഞ്ഞദിവസം പുലർച്ചെ രണ്ട് മണിയോടെ കാറുമായി ഇറങ്ങിയ നടിയും സുഹൃത്തും സഞ്ചരിച്ച കാർ വസന്ത്‌നഗറിലെ മേൽപ്പാലത്തിലെ തൂണുകളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. എന്നാൽ നിർദ്ദേശം ലംഘിച്ച് പാസില്ലാതെയുള്ള ഇവരുടെ യാത്രയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം അപകടത്തിൽ പരിക്കേറ്റ ഷർമിളയും സുഹൃത്തും കണ്ണിങ്ങാം റോഡിലെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മടങ്ങുകയായിരുന്നു. ലോക്ഡൗൺ ലംഘിച്ചതിനും തൂണുകൾ തകർന്നതിനും ഇരുവരുടെയും പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നടിയുടെ മുഖത്തിനും കൈകൾക്കും പരിക്കേറ്റതായാണ് വിവരം. സുഹൃത്തായ ലോകേഷിന്റെ കൈകൾക്ക് പൊട്ടലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകട വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ കാറിന് സമീപത്തുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത് നടിയാണെന്ന വിവരം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഷർമിളയും സുഹൃത്തും ട്രാഫിക് പൊലീസുമായി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. പിന്നീട് സ്ഥലത്തുനിന്നും പോയ ഇവർ അല്പസമയത്തിനുശേഷം അപകടത്തിൽപ്പെട്ട രണ്ടുപേർ ചികിത്സയ്‌ക്കെത്തിയതായി സ്വകാര്യാശുപത്രിയിൽനിന്ന് ഹൈഗ്രൗണ്ട് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നടിയും സുഹൃത്തുമാണ് ചികിത്സതേടിയെത്തിയതെന്ന് തെളിഞ്ഞു.

എന്നാൽ ജെ.പി. നഗറിലുണ്ടായ അപകടത്തിലാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയിൽ നടിയും സുഹൃത്തും നൽകിയ വിവരം. എന്നാൽ വസന്ത് നഗറിലുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്നത് ഇവർതന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം അപകടവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനിൽക്കുന്നതിനാൽ ഇരുവരെയും ചോദ്യംചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.