video
play-sharp-fill

എണ്ണിതിട്ടപ്പെടുത്താൻ നൽകിയ പെൻഷൻ പണവുമായി വൃദ്ധയെ കബളിപ്പിച്ച് അപരിചിതൻ മുങ്ങി ; മാസ്‌ക് ധരിച്ച് മോഷണം നടത്തിയ യുവാവിന് പിന്നാലെ വാലും തുമ്പുമില്ലാതെ പൊലീസ്

എണ്ണിതിട്ടപ്പെടുത്താൻ നൽകിയ പെൻഷൻ പണവുമായി വൃദ്ധയെ കബളിപ്പിച്ച് അപരിചിതൻ മുങ്ങി ; മാസ്‌ക് ധരിച്ച് മോഷണം നടത്തിയ യുവാവിന് പിന്നാലെ വാലും തുമ്പുമില്ലാതെ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണക്കാലത്ത് വയോധികയ്ക്ക് ഏക ആശ്രയമായി കിട്ടിയ പെൻഷൻ പണവുമായി എണ്ണി നോക്കാൻ നൽകിയ യുവാവ് കടന്നുകളഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലം ആദിച്ചനല്ലൂർ കാനറാ ബാങ്കിന് മുന്നിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിച്ചനല്ലൂർ സ്വദേശി ബാങ്കിൽ നിന്ന് പിൻവലിച്ച ആറായിരം രൂപയുമായി പുറത്തിറങ്ങിയ വയോധിക അടുത്തുണ്ടായിരുന്ന യുവാവിന്റെ കൈയ്യിൽ എണ്ണിത്തിട്ടപ്പെടുത്താനായി നൽകുകയായിരുന്നു.
എന്നാൽ തിരക്കിനിടയിൽ പണം എണ്ണിത്തിട്ടപ്പെടുത്താൻ എൽപ്പിച്ച യുവാവിനെ കാണാതാവുകയായിരുന്നു.

യുവാവിനെ കാണാതായതോടെ വയോധിക സമീപത്തുള്ളവരോട് അന്വേഷിപ്പോഴാണ് യുവാവ് പണവുമായി മുങ്ങിയതായും കബളിപ്പിക്കപ്പെട്ടതായും മനസിലായത്.

സംഭവത്തെ തുടർന്ന് വയോധികയും ചെറുമകളും ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് ആദിച്ചനല്ലൂരിൽ അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

കൊറോണക്കാലത്ത് പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയതോടെ ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നതിനാൽ ആളിനെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്.