ലോക്ക് ഡൗൺ മേയ് മൂന്നു വരെ നീട്ടി: കൊറോണയെ നേരിടാൻ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം; പ്രധാനമന്ത്രി നരേന്ദ്രമോദി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ ലോക്ക് ഡൗൺ മെയ് മൂന്നു വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിന്റെ കാലാവധി 21 ദിവസം തിരഞ്ഞ വിഷു ദിനത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. ലോക്ക് ഡൗൺ 19 ദിവസം കൂടി നീട്ടാൻ രാജ്യം നിർബന്ധിതമാകുകയാണ് എന്നു അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഇതു സംബന്ധിച്ചു ധാരണയായിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ ഇദ്ദേഹം ലോക്ക് ഡൗൺ നീട്ടാനുള്ള ധാരണയിൽ എത്തിയത്. ഇതോടെയാണ് ഇപ്പോൾ പ്രഖ്യാപനം നടത്തിയത്. 25 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
അടുത്ത ഒരാഴ്ച രാജ്യത്തിന് ഏറെ നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുക അല്ലാതെ മറ്റു മാർഗങ്ങൾ രാജ്യത്തിന് മുന്നിലില്ല. എന്നാൽ, ഈ മാസം 20 മുതൽ ചില മേഖലകളിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കാവും ഈ ഇളവുകൾ അനുവദിക്കുക. എന്നാൽ, ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കർശനമായി തുടരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക് ഡൗൺ നീട്ടിയതിന്റെ നിർദേശങ്ങൾ നാളെ മുതൽ നൽകി തുടങ്ങും. സാഹചര്യം വിലയിരുത്തി മാത്രമാവും ഇളവുകൾ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്തിയ ശേഷം ഇരുപതിന് ശേഷം ചില ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയെ നേരിടാൻ ഏഴു നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടു വച്ചു.
1. മുതിർന്ന പൗരന്മാരെ ആദരിക്കുക.
2. ലോക്ക് ഡൗൺ ചട്ടങ്ങൾ പരിപാലിക്കുക.
3. രോഗപ്രതിരോധം ശക്തമാക്കുക.
4. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക.
5. പാവങ്ങളെ സഹായിക്കുക.
6. തൊഴിലാളികളെ പുറത്താക്കാതെ ഇരിക്കുക.
7. ആരോഗ്യ പ്രവർത്തകരെ സഹായിക്കുക.
കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഭാരതം ഒറ്റക്കെട്ടായി ഏറെ മുന്നിൽ എത്തിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. നമ്മുടെ ത്യാഗത്തിന്റെ ഭാഗമായി രാജ്യം കൊറോണയെ നേരിടുകയാണ്. നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമായി നമ്മുടെ രാജ്യം കൊറോണയെ പരാജയപ്പെടുത്തുകയാണ്. പലർക്കും ഭക്ഷണം കഴിക്കാനില്ല. പലർക്കും യാത്ര ചെയ്യാനാവില്ല. പലരും വീട്ടിൽ നിന്നും അകലെയാണ്. കോവിഡ് ഫലപ്രദമായി നേരിടുന്നതിൽ രാജ്യം വിജയിച്ചു. ഈ പ്രതിസന്ധികളെ നേരിട്ട് രാജ്യത്തിന് ഒപ്പം നിൽക്കുന്ന നിങ്ങളെ ഞാൻ നമസ്‌കരിക്കുന്നു. കോവിഡിനെതിരായ യുദ്ധത്തിൽ ജനങ്ങൾ ഏറെ ത്യാഗം സഹിച്ചു. കോവിഡ് യുദ്ധത്തിൽ ഭാരതത്തിന്റെ ജനത അച്ചടക്കമുള്ള സൈന്യമായി മാറി.
അംബേദ്ക്കറിനു നൽകുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണ് ഇപ്പോഴുള്ള ഈ ത്യാഗങ്ങൾ. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉത്സവത്തിന്റെ സമയമാണ്. വിഷു അടക്കം പുതു വർഷത്തിന്റെ തുടക്കമാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ. എന്നാൽ, ഈ സാഹചര്യത്തിലും ത്യാഗം സഹിച്ച് രാജ്യത്തിന് ഒപ്പം നിൽക്കുന്നവരെ സ്മരിക്കുന്നു. ഇന്ന് അംബേദ്ക്കറുടെ ജന്മവാർഷിക ദിനമാണ്. ഇപ്പോൾ നടക്കുന്ന പോരാട്ടം അദ്ദേഹത്തിനുള്ള ആദരവാണ്.
550 കേസുകൾ മാത്രമുള്ളപ്പോഴാണ് രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ പോരാട്ടം ലോകത്തിന് തന്നെ മാത്ൃകയാണ്. നമ്മൽ തിരഞ്ഞെടുത്ത പാതയാണ് ശരിയെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. കോവിഡിനെ നേരിടുന്നതിൽ ഭാരതം വിജയിച്ചു കഴിഞ്ഞു. കോവിഡിനെതിരായ യുദ്ധത്തിൽ ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങൾ ഒരു പാട് ത്യാഗം സഹിച്ച് ഒപ്പം നിന്നു. ഇന്ത്യ കോവിഡിനെ നേരിടുന്നതിൽ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണ്.
വൻ ശക്തികളായ ലോകത്തിന് പോലും ഇന്ത്യ ഇപ്പോൾ കാട്ടിയത് മാതൃതയാണ്. സാമ്പത്തികമായി രാജ്യത്തിന് വലിയ നഷ്ടമാണ്. ഇത് യാഥാർത്ഥ്യമാണ്. ഇത് പറയാതിരിക്കാൻ സാധിക്കില്ല. ആദ്യ കേസിനു മുന്നേ തന്നെ ഇന്ത്യ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. സാമ്പത്തികമായി എന്തൊക്കെ നഷ്ടമുണ്ടായാലും ലോക്ക് ഡൗൺ കൊണ്ട് രാജ്യത്തിന് നേട്ടം മാത്രമാണ് ഉണ്ടായത്. സാമ്പത്തികമായുള്ള നഷ്ടത്തേക്കാൾ ഉപരി ജനങ്ങളുടെ ജീവനാണ് രാജ്യത്തിന് വലുത്.