play-sharp-fill
ലോക് ഡൗൺ ലംഘിക്കാൻ അധ്യാപികയെ സഹായിച്ചത് ഉന്നത ബന്ധം ; തിരുവനന്തപുരത്ത് നിന്നും കർണ്ണാടകയിലേക്ക് സർക്കാർ വാഹനത്തിൽ കടക്കാൻ കൂട്ടുനിന്നത് പൊലീസ് ഉദ്യോഗസ്ഥരും : നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ

ലോക് ഡൗൺ ലംഘിക്കാൻ അധ്യാപികയെ സഹായിച്ചത് ഉന്നത ബന്ധം ; തിരുവനന്തപുരത്ത് നിന്നും കർണ്ണാടകയിലേക്ക് സർക്കാർ വാഹനത്തിൽ കടക്കാൻ കൂട്ടുനിന്നത് പൊലീസ് ഉദ്യോഗസ്ഥരും : നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ

വയനാട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രകൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ ജില്ലാ യാത്രകൾക്ക് പോലും കടുത്ത നിയന്ത്രണം നിലനിൽക്കുമ്പോൾ തന്നെ ഇവയെല്ലാം കാറ്റിൽ പറത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സംസ്ഥാന അതിർത്തി കടന്ന് അധ്യാപിക കർണാടകയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് സർക്കാർ വാഹനത്തിൽ കർണാടയിലെത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തത്. ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ഇവർ കർണാടകയിലേക്ക് എത്തിയത്.

കൂടാതെ തിരുവനന്തപുരത്ത് നിന്ന് ഇവർ എത്തിയതും സർക്കാർ വാഹനത്തിലാണെന്നും സൂചനയുണ്ട്.

താമരശ്ശേരിയിൽ നിന്നാണ് വയനാട്ടിലെ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥൻ അധ്യാപികയെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയത്. ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് അതിർത്തികളിലെ കർശന പരിശോധനകളെ പോലും മറികടന്ന് കർണ്ണാടകയിൽ എത്തിയത്.

തിരുവനന്തപുരത്തുനിന്ന് കർണാടകയിലേക്കു യാത്രചെയ്യാൻ ഇവരുടെ കൈയിൽ പൊലീസിന്റെ യാത്രാപാസും ഉണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു പാസ് നൽകാൻ പൊലീസിന് അധികാരമില്ലെന്ന് കളക്ടർ പറഞ്ഞു.

ജില്ലാഭരണകൂടവും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും ഗൗരവത്തോടെയാണ് ഈ വീഴ്ച അന്വേഷിച്ച് വരുന്നത് .അവിടെ നിന്ന് ഡൽഹിയിലേക്കാണ് അധ്യാപിക യാത്രചെയ്യുന്നതെന്നാണു വിവരം. സംഭവത്തിൽ രൂക്ഷവിമർശനവുമായി വയനാട് കളക്ടർ അദീല അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്.